‘തല്ലുമാലയിലെ നല്ല ഒറിജിനല്‍ തല്ല്’; ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോയുമായി ടൊവിനോ

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തല്ലുമാല’. ടൊവിനോയെ കൂടാതെ ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവമാണ് തല്ലുമാലയുടെ…

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തല്ലുമാല’. ടൊവിനോയെ കൂടാതെ ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവമാണ് തല്ലുമാലയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. അടുത്തകാലത്ത് ഒരു മലയാള സിനിമയുടെ ട്രെയ്‌ലറിന് ലഭിക്കുന്ന മികച്ച വരവേല്‍പ്പായിരുന്നു ഇതിന് ലഭിച്ചത്. ടൊവിനോ അവതരിപ്പിക്കുന്ന മണവാളന്‍ വസീം എന്ന കഥാപാത്രം കൊടുക്കുന്നതും വാങ്ങുന്നതുമായ പലതരം തല്ലുകളായിരുന്നു ഈ ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ട്രെയ്‌ലറിലെ ഒരു തല്ലിന്റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.

ട്രെയ്‌ലറില്‍ വസീമിന് ലഭിക്കുന്ന ഒരു തല്ല് ക്ലോസപ്പായി ചിത്രീകരിച്ചിട്ടുണ്ട്. ഇതിനായി ക്യാമറയ്ക്കു പിന്നില്‍ നിന്ന് ഒരു അണിയറപ്രവര്‍ത്തകന്‍ ടൊവിനോയുടെ മുഖത്തേക്ക് അടിക്കുന്നത് കാണാം. അടികൊണ്ട വേദന പ്രകടിപ്പിക്കുന്ന ടൊവിനോയെയും വീഡിയോയില്‍ കാണാം. അടി കൊണ്ടോന്റെ ചിരി കണ്ടോളീ എന്നാണ് ഈ വീഡിയോയ്ക്ക് ടൊവിനോ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 20കാരനായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

ആക്ഷനും മാസും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ ആകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മണവാളന്‍ വസീം ആയി ടൊവിനോയും വോഗ്ലര്‍ ബീത്തുവായി കല്യാണിയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പൊലീസായി എത്തുന്ന ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രവും കോമഡി നിറഞ്ഞതാകുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്യുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന. ഗാനരചനയും മുഹ്‌സിന്‍ പരാരി നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്.