Film News

അക്രമകാരികളായ പട്ടികളുടെ കടി കൊള്ളണം! എന്നല്ല പറഞ്ഞത്, രക്ഷിക്കണം..! – മൃദുല മുരളി

കേരളത്തില്‍ തെരുവുനായ ആക്രമണം ഭീതി ഉണര്‍ത്തുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് നടി മൃദുല മുരളി.. നിങ്ങള്‍ പട്ടിസ്‌നേഹികള്‍ എന്ന് വിളിക്കുന്ന ഞാന്‍ അടങ്ങുന്നവര്‍, അക്രമകാരികളായ പട്ടികളുടെ കടി കൊള്ളണം എന്ന് എവിടേയും പറഞ്ഞിട്ടില്ല എന്നാണ് മൃദുല വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഒരു വീഡിയോ പങ്കുവെച്ചാണ് മൃദുല ഇതേ കുറിച്ച് സംസാരിച്ചത്.

അക്രമകാരികളായ പട്ടികളുടെ കടി കൊള്ളണം എന്ന് പട്ടി സ്‌നേഹികള്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന ഞങ്ങള്‍ എവിടേയും പറഞ്ഞിട്ടില്ല.. ആളുകള്‍ നേരിടുന്ന ഈ ദുരവസ്ഥയ്ക്ക് ഒരു ദീര്‍ഘകാല പരിഹാരം വേണമെന്നാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. തെരുവുനായ ആക്രമണത്തില്‍ സംഭവിച്ച മരണത്തിനും ആക്രമണത്തിന് ഇരയായ ഓരോരുത്തരുടേയും അവസ്ഥയും മനസ്സിലാക്കുന്നുണ്ട്.. അല്ലാതെ അല്ല ഞങ്ങളും സംസാരിക്കുന്നത്. ഇതിനെല്ലാം തെരുവു പട്ടികളെ കൊന്നൊടുക്കുന്നത് ആണോ പരിഹാരം.. അതാണ് ഞങ്ങള്‍ ചോദിക്കുന്നത്..

പട്ടികളെ കൊന്നൊടുക്കി അത് ഗ്ലോറിഫൈ ചെയ്യുകയാണ്.. റീത്തെല്ലാം വെച്ച് അത് ചിലര്‍ ഗ്ലോറിഫൈ ചെയ്ത് കാണിക്കുന്നു.. അവയെ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള പരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉടനെ കാണണം എന്നാണ് ഞങ്ങള്‍ അപേക്ഷിക്കുന്നത്.. തെരുവു നായകളോട് ആളുകള്‍ വളരെ ഹീനമായി പെരുമാറുന്നുണ്ട്… ഇപ്പോള്‍ നിരവധി കേസുകളാണ് മൃഗാശുപത്രിയില്‍ വരുന്നത്..

വളരെ ഹീനമായ രീതിയില്‍ മുറിവേറ്റ് എത്രയോ തെരുവു പട്ടികളെയാണ് എറണാകുളത്തെ മൃഗാശുപത്രിയില്‍ എത്തിക്കുന്നത്.. അത് നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറമാണ്… ഇങ്ങനെ അവയെ ഉപദ്രവിക്കുന്നത് അല്ല ഇതിനുള്ള പരിഹാരം.. തെരുവുനായകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കി അവയെ സംരക്ഷിക്കണം..

മാത്രമല്ല ഇപ്പോള്‍ ആളുകള്‍ നേരിടുന്ന ഈ ദുരവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം വേണമെന്നാണ് ഞങ്ങളും പറയുന്നത്. അല്ലാതെ മറിച്ചല്ലെന്നും മൃദുല വീഡിയോയില്‍ പറയുന്നു.

Trending

To Top