ശ്രീനാഥ് ഭാസിക്ക് ‘അമ്മ’ അംഗത്വം നൽകിയില്ല, കാരണം എന്താണെന്നോ?

യുവനടൻ ശ്രീനാഥ് ഭാസിക്ക് താരസംഘടനയായ അമ്മയിൽ തൽക്കാലം അംഗത്വം നൽകേണ്ടെന്ന് എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് ‘അമ്മ’യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും…

യുവനടൻ ശ്രീനാഥ് ഭാസിക്ക് താരസംഘടനയായ അമ്മയിൽ തൽക്കാലം അംഗത്വം നൽകേണ്ടെന്ന് എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് ‘അമ്മ’യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും എന്നാണ് അറിയുന്നത്


അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനും തീരുമാനമായി. അതേസമയം,അമ്മയിൽ പുതിയ അംഗത്വത്തിനായി 25-ഓളം പേർ അപേക്ഷ സമർപ്പിച്ചുവെന്ന് വിവരങ്ങൾ. യുവ നടി നിഖില വിമൽ ഉൾപ്പെടെ ഏഴ് പേർക്ക് സംഘടനയിൽ പുതുതായി അംഗത്വം നൽകി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്.


ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നായിരുന്നു സിനിമ സംഘടനകൾ അറിയിച്ചത്. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലായിരുന്നു മ്റ്റ് സംഘടനകളുടെ തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്നാണ് സിനിമാസംഘടനകൾ ആരോപിച്ചിരുന്നത്. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസിയും ഷെയിൻ നിഗവും ശ്രമിക്കുന്നില്ല. ഇത് സിനിമയെയും നിർമാതാക്കളെയും ബുദ്ധിമുട്ടിക്കുന്നു എന്നതായിരുന്നു പരാതി.