Film News

‘പരുമല ചെരുവിലെ പഠിപ്പുര വീട്ടില്’ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് അനുശ്രീ

ലാൽ ജോസിന്റെ ‘ഡയമണ്ട് നെക്ലസി’ലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അനുശ്രീ. ഒട്ടേറെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ നടി സമൂഹമാധ്യമങ്ങളിലും സജീവമാണ്. അനുശ്രീ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോയും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.

ഇപ്പോഴിതാ, മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് അനുശ്രീ.സ്ഫടികം സിനിമയിലെ ‘പരുമല ചെരുവിലെ പഠിപ്പുര വീട്ടില്..’ എന്ന ഗാനത്തിനാണ് അനുശ്രീ ചുവടുവയ്ക്കുന്നത്. ഗോൾഡൻ കളർ സാരി ധരിച്ച് അതിമനോഹരമായാണ് താരം ചുവടുവയ്ക്കുന്നത്. തന്‌റെ ഇസ്റ്റഗ്രമിലാണ് അനുശ്രീ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.നിവരധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

”ട്രെൻഡിനൊപ്പം പോകുന്നു….വെറുതെ ഒരു തമാശക്ക്….ഉർവ്വശി ചേച്ചിയുടെ ഐക്കണിക് പെർഫോമൻസ് അനുകരിക്കാൻ ഞാൻ ശ്രമിക്കുന്നില്ല…ഇതൊരു ട്രെൻഡിംഗ് ഗാനമാണ്, അത് കണ്ട് പുഞ്ചിരിക്കൂ ഹിഹി” എന്നാണ് വീഡിയോയ്ക്ക് അനുശ്രീ നൽകിയിരിക്കുന്ന ക്യാപ്ഷൻ. അതേ സമയം അനുശ്രീ പ്രധാന വേഷത്തിൽ എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കള്ളനും ഭഗവതിയും എന്ന സിനിമയാണ് അനുശ്രീയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

 

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 

Trending

To Top