Film News

മഹേഷ് ബാബുവിനൊപ്പം ഇനിയും തെലുങ്കിലേക്ക്, സന്തോഷം പങ്കുവെച്ചു ജയറാം 

എല്ലാം ഭാഷയിലും തന്റേതായ ഒരു അഭിനയ മികവ് കാണിച്ചിട്ടുള്ള ഒരു നടൻ തന്നെയാണ് ജയറാം, ഇപ്പോൾ താൻ വീണ്ടും തെലുങ്കിൽ അഭിനയിക്കുന്നു അതും സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനൊപ്പം, ഈ സന്തോഷ വാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചെത്തിയിരിക്കുന്നത്. അതും തെലുങ്കിൽ ഒരു വമ്പൻ പ്രൊജക്റ്റ് തന്നെയാണ് ഇതെന്നും താരം പറയുന്നു. ത്രിവിക്രം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം താനും പങ്കു ചേരുകയാണ് ജയറാം പറയുന്നു,

ചിത്രത്തിന് ഇതുവരെയും  പേര് തീരുമാനിച്ചിട്ടില്ല, മഹേഷ് ബാബുവിനെ 28) ൦  മാത് ചിത്രം ആണ് ഇത്. മഹേഷ് ബാബുവിനും, ത്രിവിക്രത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. മഹേഷ് ബാബുവിന്റെ അച്ഛൻ കൃഷ്ണൻ സാറിന്റെ ചിത്രങ്ങൾ തീയറ്ററിൽ കണ്ടു വളർന്നവൻ ആണ് താൻ. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ മഹേഷ് ബാബുവിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

അതുപോലെ എന്റെ സ്വന്തം ത്രി വിക്രംജിക്കൊപ്പം വീണ്ടും സിനിമയിൽ എത്തപെടാൻ കഴിഞ്ഞതും എന്റെ ഭാഗ്യം ജയറാം പറയുന്നു, മുൻപ് തെലുങ്കിൽ മാത്രമല്ല നടൻ കന്നഡയിലും അഭിനയിച്ചിരുന്നു , മണിരത്നം സംവിധാനം ചെയ്യ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലും നല്ലൊരു വേഷം ചെയ്യ്തിരുന്നു നടൻ, മലയാളത്തിൽ മാത്രമല്ല എല്ലാം ഭാഷയിലും നയപുണ്യം കണ്ടെത്തിയ ഒരു നടൻ തന്നെയാണ് ജയ്‌റാം.

 

Trending

To Top