കുഞ്ചാക്കോ ബോബന്റെ ‘അറിയിപ്പ് ‘ഒടിടി റിലീസിന് ഒരുങ്ങുന്നു

മഹേഷ് നാരായണൻറെ സംവിധാനത്തിൽ എത്തുന്ന കുഞ്ചാക്കോ ബോബൻ നായകനായി എത്തുന് സിനിമയാണ് അറിയിപ്പ്. ലോകാർണോ, ലണ്ടൻ (ബിഎഫ്ഐ) ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. കൂടാതെ ചിത്രം…

മഹേഷ് നാരായണൻറെ സംവിധാനത്തിൽ എത്തുന്ന കുഞ്ചാക്കോ ബോബൻ നായകനായി എത്തുന് സിനിമയാണ് അറിയിപ്പ്. ലോകാർണോ, ലണ്ടൻ (ബിഎഫ്ഐ) ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. കൂടാതെ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി റിലീസിനെത്തുകയാണ്.

അറിയിപ്പ് ഈ മാസം 16ന് നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്യും.മാലിക്കിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ അറിയിപ്പ് കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ കണ്ണൻ അരുണാചലം, ലവ്ലീൻ മിശ്ര,ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക് എന്നിവരും അഭിനയിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബൻ, ഷെബിൻ ബക്കർ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസാണ്.മഹേഷും രാഹുൽ രാധാകൃഷ്ണനും എഡിറ്റ് ചെയ്ത ചിത്രത്തിന്റെ ഒറിജിനൽ സ്‌കോർ നൽകിയത് സുഷിൻ ശ്യാമാണ്. 75-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് അറിയിപ്പ് ആദ്യമായി പ്രദർശിപ്പിച്ചത്. ഹരീഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്ന ദിവ്യപ്രഭ രശ്മി എന്നാണ്കഥാപാത്രത്തിൻറെ പേര്.