ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു; സമരത്തിന് പിന്തുണയുമായി നടി ഷക്കീല!

മലയാളികൾക്ക് ഏറെ പരിചയമുള്ള താരമാണ് നടി ഷക്കീല. ഇപ്പോഴിതാ ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെതിരെ താമസക്കാർ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഷക്കീല. ചൂളൈമേട്ടിലെ ഫ്ളാറ്റ് സമുച്ചയത്തിൽ നടക്കുന്ന സമരത്തിനാണ് ഐക്യദാർഢ്യവുമായാണ് നടി എത്തിയത്.…

മലയാളികൾക്ക് ഏറെ പരിചയമുള്ള താരമാണ് നടി ഷക്കീല. ഇപ്പോഴിതാ ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെതിരെ താമസക്കാർ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഷക്കീല. ചൂളൈമേട്ടിലെ ഫ്ളാറ്റ് സമുച്ചയത്തിൽ നടക്കുന്ന സമരത്തിനാണ് ഐക്യദാർഢ്യവുമായാണ് നടി എത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഏതാണ്ട് 40ഓളം കുടുംബങ്ങൾ താമസിക്കുന്ന ഫ്ളാറ്റിൽ കുടിവെള്ളം വിച്ഛേദിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കൾക്ക് വേണ്ടിയുള്ള പണം അടയ്ക്കാത്തിന്റെ പേരിലാണ് കുടിവെള്ളം വിച്ഛേദിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് സമരത്തിന് പിന്തുണയുമായി ഷക്കീലയെത്തിയത്.

പണത്തിന്റെ പേരിൽ കുട്ടികളടക്കം താമസിക്കുന്നവരോട് അനീതി കാണിക്കരുതെന്നും കുടിവെള്ളം നിഷേധിക്കരുതെന്നും ഉടൻ കുടിവെള്ള കണക്ഷൻ പുനസ്ഥാപിക്കണമെന്നും ഷക്കീല അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേ സമയം ഇത്തരമൊരു വിഷയത്തിൽ ഇടപ്പെട്ട ഷക്കീലയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നിലവിൽ സിനിമയിൽ സജീവമല്ല ഷക്കീല, സീരിയയിൽ അഭിനയിക്കുന്നുണ്ട്. ഫ്‌ലവേള്‌സ് ടിവിയിലെ സുസു സുരഭിയും സുഹാസിനിയും എന്ന സീരിയയിൽ അഭിനയിക്കുന്നുണ്ട് താരം. കൂടാതെ സാമൂഹികവിഷയങ്ങളിലും ഇടപെടുന്ന വ്യക്തി കൂടിയാണ് നടി ഷക്കീല.