Connect with us

Hi, what are you looking for?

Film News

നിവിൻ പോളി ചിത്രം ‘തുറമുഖം’ ഒടിടിയിലേക്കെത്തുന്നു

നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലേക്കെത്തുന്നു. വൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. സിനിമ ഈ വരുന്ന ഏപ്രിൽ 10ന്  സോണിലിവിൽ സ്ട്രീമിംഗ് ചെയ്യും എന്നുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. അതേ സമയം ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

 

അർജുൻ അശോകൻ, ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംവിധായകൻ രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാാഗ്രാഹകനും.

ഗോപൻ ചിദംബരമാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. എഡിറ്റിംഗ് ബി അജിത്കുമാർ ആണ്.കൊച്ചിയിൽ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ പ്രമേയം.ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് സിനിമ പ്രദർശനത്തിന് എത്തിച്ചത്

 

You May Also Like