രജനികാന്തിന്റെ ‘ജയിലറി’ൽ കന്നഡ താരം ശിവ രാജ് കുമാറും

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രജനികാന്ത് നായകനായി എത്തുന്ന ജയിലർ. നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കന്നഡ താരം ശിവ രാജ്കുമാർ ‘ജയിലറി’ൽ ഒരു പ്രധാന…

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രജനികാന്ത് നായകനായി എത്തുന്ന ജയിലർ. നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കന്നഡ താരം ശിവ രാജ്കുമാർ ‘ജയിലറി’ൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് പുതിയ വാർത്ത.

 

വരുന്ന നാലോ അഞ്ചോ ദിവസങ്ങളിലായി ശിവരാജ്കുമാർ തന്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കും എന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ചിത്രത്തിൽ രമ്യാ കൃഷ്ണനും മികച്ച കഥാപാത്രമായി എത്തുന്നുണ്ടത്രെ. സംവിധായകനായ നെൽസൺ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതുന്നതും. ചിത്രത്തിൽ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക.

സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്നു. ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് ശിവയാണ്. ജയിലറിനായി റാമോജി റാവു ഫിലിം സിറ്റിയിൽ വലിയ സെറ്റ് ഒരുക്കിയിട്ടുണ്ട്.സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ അമ്പത് ശതമാനം ചിത്രീകരണം കഴിഞ്ഞിരിക്കുകയാണ്. അണ്ണാത്തെയാണ് രജനികാന്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.