യഥാര്‍ത്ഥ പ്രണയം പൂവണിയാന്‍ പ്രായം ഒരു തടസ്സമല്ല, 95ാം വയസ്സില്‍ ജീവിതസഖിയെ സ്വന്തമാക്കി; വൈറലായൊരു വിവാഹം

അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുക എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരിക്കും. വര്‍ഷങ്ങളായി നിങ്ങള്‍ കാത്തിരിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമായിരിക്കും. അത്തരത്തിലുള്ള ഒരു പ്രണയകഥയാണ്…

അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുക എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരിക്കും. വര്‍ഷങ്ങളായി നിങ്ങള്‍ കാത്തിരിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമായിരിക്കും. അത്തരത്തിലുള്ള ഒരു പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. യഥാര്‍ത്ഥ പ്രണയം പൂവണിയാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 95കാരനായ ഒരാള്‍. ഇത് അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണെന്നതാണ് മറ്റൊരു പ്രത്യേകത. 95 കാരനായ ജൂലിയന്‍ മൊയ്ല്‍ തന്റെ വാര്‍ദ്ധക്യത്തില്‍ ഒരു ജീവിത പങ്കാളിയെ കൂടെ കൂട്ടാന്‍ തീരുമാനിച്ചു. 84 വയസുള്ള വലേരി വില്യംസാണ് വധു. ഇവര്‍ 23 വര്‍ഷം മുമ്പ് ആദ്യമായി കണ്ടുമുട്ടിയ അതേ പള്ളിയില്‍ വച്ച് ഇവര്‍ വിവാഹമോതിരം മാറ്റി.

കാര്‍ഡിഫിലെ കാന്റണിലുള്ള കാല്‍വരി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നാല്‍പ്പതോളം പേര്‍ ഈ അസുലഭ നിമിഷത്തിന് സാക്ഷികളായി. ഓസ്ട്രേലിയക്കാരനായ ജൂലിയന്‍ 1954-ല്‍ ലണ്ടനിലെത്തി. 23 വര്‍ഷം മുമ്പ് കാര്‍ഡിഫില്‍ ജനിച്ചു വളര്‍ന്ന തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജൂലിയന്‍ വലേരിയുമായുള്ള വിവാഹാലോചന നടന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹം കഴിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് വലേരി പറഞ്ഞു. ”എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല,” വലേരി കൂട്ടിച്ചേര്‍ത്തു. ഇതൊരു വലിയ അത്ഭുതമായിരുന്നുവെന്ന് ജൂലിയന്‍ പറഞ്ഞു. ”ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലുട നീളം ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.