Connect with us

Hi, what are you looking for?

Local News

നടക്കാന്‍ വയ്യാത്ത അമ്മയ്ക്കൊപ്പം വിവാഹ ദിനത്തില്‍ നൃത്തം ചെയ്ത് യുവാവ്; വൈറലായി വീഡിയോ

ജീവിതത്തിലെ ഏറ്റവും മനോഹരവും സന്തോഷകരവുമായ നിമിഷങ്ങള്‍ കൊണ്ടുവരുന്ന ദിവസമാണ് വിവാഹം. പ്രിയപ്പെട്ടവരെല്ലാം ഒത്തുചേരുമ്പോള്‍ ഈ നിമിഷം നല്‍കുന്ന സന്തോഷവും സംതൃപ്തിയും വളരെ വലുതാണ്. സ്വന്തം അമ്മയ്ക്കൊപ്പം നൃത്തം ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് എന്ന അപൂര്‍വ രോഗത്തെ തുടര്‍ന്ന് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ട അമ്മയ്ക്കൊപ്പം ഈ കല്യാണ പയ്യന്‍ നൃത്തം ചെയ്യുകയാണ്. യുവാവ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വികാരഭരിതമായ ഈ വീഡിയോ എല്ലാവരുടെയും മനസ്സും കണ്ണും നിറയ്ക്കും.

സാക്ക് പോയറും അമ്മ കാത്തി പോയറും നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. അമ്മയുടെ രോഗത്തെയും ജീവിതത്തെയും കുറിച്ചുള്ള കുറിപ്പും സാക്ക് പങ്കുവച്ചു. ”ഞാന്‍ ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടുന്നതിന് തൊട്ടുമുമ്പ് എന്റെ അമ്മയ്ക്ക് അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് ബാധിച്ചു.

ഞങ്ങളോട് ഒന്നും പറയാതെ രോഗത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം അമ്മയ്ക്കുണ്ടായിരുന്നു. അമ്മയ്ക്ക് ഇപ്പോള്‍ സ്വന്തമായി എണീറ്റ് നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ എന്റെ വിവാഹദിവമസമായ ഇന്ന് ഞങ്ങളിരുവരും ഒരുമിച്ച് നൃത്തം ചെയ്തു. എളിമയുള്ളവനും നിസ്വാര്‍ത്ഥനും ദയയുള്ളവനുമായിരിക്കാന്‍ അമ്മ എപ്പോഴും എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും

വീല്‍ചെയറില്‍ വിവാഹവേദിയിലെത്തിയ അമ്മയോട് മകന്‍ ആദ്യം സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. അതിനുശേഷം, സാക്ക് തന്റെ സഹോദരങ്ങളുടെ സഹായത്തോടെ അമ്മയ്ക്കൊപ്പം നൃത്തം ചെയ്യുന്നു. രണ്ടു കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://youtu.be/jQ-jbCxJBwI

സോഷ്യല്‍ മീഡിയയില്‍ ഇരുവരും തമ്മിലുള്ള ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ അമ്മയെ നോക്കുന്നതും അവരോട് സംസാരിക്കുന്നതും അവരെ നിങ്ങളുടെ കൈകളിലേക്ക് എടുക്കുന്നതും ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ്, ഇതായിരുന്നു ഒരാളുടെ കമന്റ്.

ഈ വീഡിയോ എന്ന കരിയിപ്പിച്ചു. നിങ്ങളെപ്പോലുള്ള പുത്രന്മാരെ ലഭിക്കാന്‍ നിങ്ങളുടെ അമ്മ അനുഗ്രഹിക്കപ്പെട്ടവളാണെന്നും അവളെപ്പോലെ ഒരു അത്ഭുതവും ശക്തയും സുന്ദരിയും ആയ ഒരു അമ്മയെ ലഭിച്ചതില്‍ നിങ്ങള്‍ എല്ലാവരും വളരെ, വളരെ, വളരെ അനുഗ്രഹിക്കപ്പെട്ടവരാണെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്.

You May Also Like