കേക്കില്‍ മുട്ടയുണ്ടോ എന്ന് സംശയം; ഹോട്ടലിന്റെ പ്രതികരണം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

കോവിഡ് ലോകത്തെ പിടിമുറുക്കിയതോടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഏറ്റവും ജനപ്രിയമായി. ഒറ്റ ക്ലിക്കില്‍ ഭക്ഷണം വീട്ടിലെത്തിക്കുന്ന ഈ സംവിധാനം മനുഷ്യന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഫുഡ് ഡെലിവറി ആപ്പുകളുടെ പ്രത്യേകത, ഓര്‍ഡര്‍ ചെയ്യുന്ന…

കോവിഡ് ലോകത്തെ പിടിമുറുക്കിയതോടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഏറ്റവും ജനപ്രിയമായി. ഒറ്റ ക്ലിക്കില്‍ ഭക്ഷണം വീട്ടിലെത്തിക്കുന്ന ഈ സംവിധാനം മനുഷ്യന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

ഫുഡ് ഡെലിവറി ആപ്പുകളുടെ പ്രത്യേകത, ഓര്‍ഡര്‍ ചെയ്യുന്ന വ്യക്തിയുടെ ആവശ്യാനുസരണം ഭക്ഷണം എവിടെയും എത്തിക്കുന്നു എന്നതാണ്. ഇഷ്ടമുള്ള കടയില്‍ നേരിട്ട് പോകാതെ ഇഷ്ടമുള്ള ഭക്ഷണം വാങ്ങാന്‍ കഴിയുന്നത് വളരെ സൗകര്യപ്രദമായ കാര്യം തന്നെയാണ്. എന്നാല്‍ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ കണ്ട് നമുക്ക് രുചി പ്രവചിക്കാന്‍ കഴിയില്ല.

ഇപ്പോഴിതാ ഭക്ഷണത്തിന്റെ ചേരുവകളെക്കുറിച്ചുള്ള ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് ഹോട്ടല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ചിരിക്കുന്നത്. കപില്‍ വാസ്നിക് എന്ന ഉപഭോക്താവ് സ്വിഗ്ഗി എന്ന ഫുഡ് ഡെലിവറി ആപ്പ് വഴി നാഗ്പൂരിലെ ഒരു പ്രമുഖ ബേക്കറിയില്‍ നിന്ന് കേക്ക് ഓര്‍ഡര്‍ ചെയ്തു.

ബേക്കറിയില്‍ നിന്ന് താന്‍ ഓര്‍ഡര്‍ ചെയ്ത ചോക്ലേറ്റ് കേക്കിനെ സംബന്ധിച്ച് ഓര്‍ഡര്‍ വിശദാംശങ്ങള്‍ സഹിതം വിശദീകരണം നല്‍കണമെന്ന് കപില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ആവശ്യത്തോട് ബേക്കറിയുടെ പ്രതികരണം എല്ലാവരെയും ചിരിപ്പിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് കപില്‍ ഈ രസകരമായ സംഭവം പങ്കുവെച്ചത്.

കേക്കില്‍ മുട്ടയുണ്ടോയെന്ന് വ്യക്തമാക്കാന്‍ കപില്‍ ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡര്‍ ചെയ്ത കേക്ക് വീട്ടിലെത്തി. തുറന്നു നോക്കിയ കപില്‍ ഞെട്ടി. ചെറി പഴം
വിപ്പിംഗ് ക്രീം ഉള്ള മനോഹരമായ ഒരു ചോക്ലേറ്റ് കേക്കായിരുന്നു അത്. അതിനു മുകളില്‍ ഒരു സന്ദേശവും എഴുതിയിരുന്നു. ഈ കേക്കില്‍ മുട്ടയുണ്ടെന്നായിരുന്നു ആ എഴുത്ത്.

‘നാഗ്പൂരിലെ പ്രശസ്തമായ ബേക്കറിയില്‍ നിന്ന് ഞാന്‍ സ്വിഗ്ഗി ആപ്പ് വഴി ഒരു കേക്ക് ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ വിശദാംശങ്ങള്‍ക്കൊപ്പം കേക്കില്‍ മുട്ടയുണ്ടോ എന്ന് വ്യക്തമാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ കേക്ക് വന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി’ എന്നായിരുന്നു കപില്‍ ട്വിറ്ററില്‍ കേക്കിന്റെ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പ്.

ഏറ്റവും രസകരമെന്താണെന്നു വെച്ചാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് നിങ്ങള്‍ വിചാരിച്ചേക്കാം, പക്ഷേ അങ്ങനെയല്ല. കപിലിന്റെ ട്വീറ്റിന് മറുപടിയായി നിരവധി പേരാണ് ഇത്തരത്തിലുള്ള കേക്കിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.