ദുബായ് സവാരിയുടെ വിഡിയോയുമായി മോഹൻലാൽ!

മലയാളികളുടെ ഇഷ്ടതാരമാണ് മോഹൻലാൽ. എല്ലാം കൊണ്ടും മികച്ച അഭിനേതാവ്. തന്‌റെ ഓരോ കഥാപാത്രങ്ങൾ കൊണ്ടും മലയാളിയെ ഞെട്ടിച്ച താരം. യാത്രകളെ ഏറെ പ്രണയിക്കുന്ന മോഹൻലാലിൻറെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.ദുബായിൽ അവധി ആഘോഷിക്കുന്ന മോഹൻലാലിന്റെ…

മലയാളികളുടെ ഇഷ്ടതാരമാണ് മോഹൻലാൽ. എല്ലാം കൊണ്ടും മികച്ച അഭിനേതാവ്. തന്‌റെ ഓരോ കഥാപാത്രങ്ങൾ കൊണ്ടും മലയാളിയെ ഞെട്ടിച്ച താരം. യാത്രകളെ ഏറെ പ്രണയിക്കുന്ന മോഹൻലാലിൻറെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.ദുബായിൽ അവധി ആഘോഷിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാവുന്നത്.

 

പ്രമുഖവ്യവസായി എം എ യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മോഹൻലാൽ. സമീർ ഹംസയ്ക്കൊപ്പമാണ് മോഹൻലാൽ ദുബായിൽ യാത്ര ചെയ്യന്നത്. യാത്രക്കിടെ വിഡിയോ പകർത്തുകയാണ് താരം. സമീർ ഹംസയാണ് വിഡിയോ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.ഇതിന് മുൻപും മോഹൻലാലിൻറെ രസകരമായ വിഡിയോകൾ സമീർ ഹംസ പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം നിരവധി സിനിമകളാണ് മോഹൻലാലിന്റെതായി അറിയറയിൽ ഒരുങ്ങുന്നത്. ലിജോ ജോസഫ് പല്ലിശ്ശേരിയുടെ മലൈക്കോട്ട വാലിഭൻ ആണ് താരത്തിന്റെതായി ആരാധകർ കാത്തിരിക്കുന് സിനിമ. അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. പിഎസ് റഫീഖാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.

 

View this post on Instagram

 

A post shared by Sameer Hamsa (@sameer_hamsa)