Connect with us

Hi, what are you looking for?

Film News

സായു പത്താംവയസ്സിലേക്ക്!!! തിരിച്ചു തരാന്‍ ഇനിയും കൂടുതല്‍ ഇഷ്ടമെന്ന് സിതാരയും സജീഷും

മലയാളത്തിന്റെ പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. സിതാരയുടെ കുടുംബവും ആരാധകര്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സിതാര, മകളുടെയും ഭര്‍ത്താവിന്റെയും വീഡിയോകളെല്ലാം പങ്കുവയ്ക്കാറുണ്ട്. മകള്‍ സായവിന്റെ പാട്ടുകളെല്ലാം വൈറലാകാറുണ്ട്. സാവന്‍ ഋതു എന്നാണ് സായുവിന്റെ പേര്. എല്ലാവരും സോഷ്യലിടത്തെ താരങ്ങളാണ്.

ഇപ്പോഴിതാ സായുക്കുട്ടി പത്താം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള അച്ഛന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

അങ്ങനെ സാവന്‍ ഋതു പത്താം വയസ്സിലേക്ക്. വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു, എന്നാലും ആ കുഞ്ഞു മനസ്സിന് സൂക്ഷിച്ചു വെയ്ക്കാന്‍ ഒരു ഓര്‍മ്മ വേണമല്ലോ. ചുറ്റുവട്ടത്തുള്ള അവളുടെ ഏതാനും കുരുന്നു കൂട്ടുകാര്‍ മാത്രം. ഇടത്തിലെ പേസ്ട്രി ഷെഫ് അനഘ മനോഹരമായൊരു കെയ്ക്കുണ്ടാക്കിത്തന്നു. തീമൊക്കെ സായു തന്നെ തെരെഞ്ഞെടുത്തതായിരുന്നു.
സന്തോഷം!

ആശംസകള്‍ അറിയിച്ചവര്‍ക്കും, അറിയിക്കാന്‍ കഴിയാഞ്ഞവര്‍ക്കും. എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. ഈ സ്‌നേഹം എന്നും പ്രതീക്ഷിക്കുന്നു. തിരിച്ചു തരാന്‍ ഇനിയും കൂടുതല്‍ ഇഷ്ടം മാത്രം.

എല്ലാ കുഞ്ഞുങ്ങളും സ്‌നേഹിക്കപ്പെടണം, എന്ത് കാരണങ്ങള്‍ കൊണ്ടായാലും അവര്‍ ഒരു തരത്തിലും അവഗണിക്കപ്പെടരുത്. ആഡംബരമോ, അലങ്കാരങ്ങളോ അല്ല, അലിവും അറിവുമാണ് അവരെ അണിയിക്കേണ്ടത്. നമ്മള്‍ രക്ഷിതാക്കളുടെ തെറ്റുകള്‍ കാരണം സംഭവിച്ചേക്കാവുന്ന ഒരു ശിക്ഷയും അവര്‍ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടാകരുത്.

അവര്‍ നമ്മളെക്കാള്‍ മിടുക്കികളും മിടുക്കന്മാരുമാണ്, പ്രകൃതി അങ്ങനെയാണ് പുതിയ തലമുറകളെ സൃഷ്ടിക്കുന്നത്. ആയതിനാല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ, കൂടുതല്‍ സൗകര്യങ്ങളോടെ അവര്‍ വളരട്ടെ.

അത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. എന്നാലേ മനസ്സ് വലുതാവു, നാട് നന്നാവൂ, നല്ല നാളെയുണ്ടാവൂ. കരയുന്ന ഏതു കുഞ്ഞിനെക്കണ്ടാലും വാരിയെടുത്ത് ഒന്ന് കെട്ടിപ്പിടിക്കാന്‍ മടിക്കരുതെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. എല്ലാ കുരുന്നുകള്‍ക്കും ഇവിടെ നിര്‍ഭയം വളരാന്‍ കഴിയട്ടെ എന്ന് വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു.- എന്ന് പറഞ്ഞുകൊണ്ടാണ് സജീഷ് സായുവിന്റെ പിറന്നാള്‍ സന്തോഷം പങ്കുവച്ചത്.

You May Also Like