Connect with us

Hi, what are you looking for?

Film News

സന്തോഷ് വര്‍ക്കിയെ അക്രമിച്ചതില്‍ സന്തോഷം!! പൈസ കൊടുത്താല്‍ നല്ലതും അല്ലെങ്കില്‍ മോശം റിവ്യൂ- ബാദുഷ

സിനിമാ റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ താരമാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെ കുറിച്ച് സന്തോഷ് പറഞ്ഞ റിവ്യൂ ആണ് വൈറലായത്. ലാലേട്ടന്‍ ആറാടുകയാണ് എന്നായിരുന്നു സന്തോഷ് പറഞ്ഞത്. പിന്നീടങ്ങോട്ട് റിവ്യൂകള്‍ പറഞ്ഞ് താരം ശ്രദ്ധേയനായി. അതിനിടെ നടിമാരോടുള്ള പ്രണയം പറഞ്ഞു താരം വിവാദത്തിലും പെട്ടിരുന്നു.

അതിനിടെ താരത്തിനെ തിയ്യേറ്ററില്‍ കൈയ്യേറ്റം ചെയ്തിരുന്നു. സിനിമ മുഴുവന്‍ കാണാതെ നെഗറ്റീവ് റിവ്യൂ നല്കിയെന്നാരോപിച്ചായിരുന്നു താരത്തിന് നേരെ അക്രമം നടന്നത്.

വിതിന്‍ സെക്കന്‍ഡ്‌സ് സിനിമയ്ക്ക് മോശം റിവ്യൂ കൊടുത്തെത്തായിരുന്നു ആരോപണം. വെറും പത്ത് മിനിറ്റ് മാത്രം കണ്ട സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞതിനാണ് സന്തോഷിനെ കൈയ്യേറ്റം ചെയ്തത്.

ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ എന്‍ എം ബാദുഷ. സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്തതില്‍ സന്തോഷമുണ്ടെന്നാണ് ബാദുഷയുടെ പ്രതികരണം. സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരുടെ ഇഷ്ടമാണ്. സിനിമയുടെ പിന്നിലെ വിഷമം ഇത്തരക്കാര്‍ മനസിലാക്കണമെന്നും ബാദുഷ പറയുന്നു.

‘ആ സംഭവത്തില്‍ ശരിക്കും പറഞ്ഞാല്‍ ഭയങ്കര സന്തോഷം ഉണ്ട്. കാരണം അങ്ങനെ ചെയ്യാന്‍ പാടില്ല ഇവര്‍. അയാളെ പറ്റി എനിക്ക് നല്ലവണ്ണം അറിയാം. ഇയാളൊക്കെ ആള്‍ക്കാരുടെ കയ്യില്‍ നിന്നും പൈസയും വാങ്ങുന്നുണ്ട്. പൈസ കൊടുക്കുന്നവര്‍ക്ക് നല്ലതും അല്ലാത്തവര്‍ക്ക് മോശം റിവ്യൂവും പറയുന്നുണ്ട്, എന്നാണ് ബാദുഷ പറഞ്ഞത്.

അതേസമയം, സന്തോഷ് വര്‍ക്കിയെ പിന്തുണച്ച് നടന്‍ വിനയ് ഫോര്‍ട്ട് എത്തിയിരുന്നു. അങ്ങേറ്റം ദയനീയമാണെന്നും ആരെയും അക്രമിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും താരം പറഞ്ഞിരുന്നു.

You May Also Like