Film News

‘ഹിഗ്വിറ്റ”യുടെ പ്രീ റിലീസ് ടീസർ ഇന്നെത്തും!!

നവാഗതനായ ഹേമന്ദ് ജി നായർ സംവിധാനം ചെയ്യുന്ന ”ഹിഗ്വിറ്റ” തിയേറ്ററുകളിലേക്ക് എത്തുകയാണ് . സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ ഇന്ന് റിലീസ് ചെയ്യും.വൈകിട്ട് 7ന് നടൻ പൃ്ഥിരാജ് സുകുമാരനാണ് പ്രീ റിലീസ് ടീസർ റിലീസ് ചെയ്യുക.


ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഹിഗ്വിറ്റ മാർച്ച് 31 ന് തിയേറ്ററുകളിലെത്തും. ഹിഗ്വിറ്റയുടെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ഹേമന്ദ് ജി നായർ തന്നെയാണ്. ചിത്രത്തിൽ മനോജ്.കെ.ജയൻ,സങ്കീർത്തന , ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസറും എഡിറ്റിങ്ങ് പ്രസീദ് നാരായണനുമാണ് നിർവഹിക്കുന്നത്. സംഗീതം രാഹുൽ രാജും പശ്ചാത്തല സംഗീതം ഡോൺ വിൻസന്റും നിർവഹിക്കുന്നു.സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജിസിസിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Trending

To Top