‘പൊതു വിചാരണയ്ക്ക് സമൂഹത്തിലേക്ക് അയാള്‍ എറിഞ്ഞു കൊടുത്തത് ഭാര്യയെ മാത്രമല്ല…’ കുറിപ്പുമായി സിന്‍സി അനില്‍

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ച് ആത്മഹത്യ ചെയ്ത ന്യൂസിലാന്‍ഡ് പ്രവാസി ബൈജു രാജു വിഷയത്തില്‍ പ്രതികരിച്ച് സിന്‍സി അനില്‍. ഒരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞു പെണ്‍കുഞ്ഞിന്റെ ജീവിതം കൂടിയാണ്…. എന്നിട്ട് അയാള്‍ ആ…

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ച് ആത്മഹത്യ ചെയ്ത ന്യൂസിലാന്‍ഡ് പ്രവാസി ബൈജു രാജു വിഷയത്തില്‍ പ്രതികരിച്ച് സിന്‍സി അനില്‍. ഒരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞു പെണ്‍കുഞ്ഞിന്റെ ജീവിതം കൂടിയാണ്…. എന്നിട്ട് അയാള്‍ ആ കുഞ്ഞിന്റെ ഭാവിയെ കുറിച്ചോര്‍ത്തു വേവലാതിപ്പെടുന്നുവെന്നാണ് സിന്‍സി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ആത്മഹത്യ ചെയ്ത ഭര്‍ത്താവിനോട് ഒരു സഹതാപവും തോന്നിയില്ല…
സഹതാപം തോന്നിയത് ഇത്തരം ഭര്‍ത്താക്കന്മാരെ സൃഷ്ടിക്കുന്ന സമൂഹത്തോടാണ്…( ഇവിടുത്തെ സദാചാര മലരുകളോട് ആണ്)
ആ വിഷയം പരിഹരിക്കാന്‍ നൂറു കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു….
അല്ലെങ്കില്‍ ഒരു ഡിവോഴ്‌സ് ല്‍ തീരുന്ന വിഷയം മാത്രമേ ഇതില്‍ ഉണ്ടായിരുന്നുള്ളു…
പൊതു വിചാരണയ്ക്ക് സമൂഹത്തിലേക്ക് അയാള്‍ എറിഞ്ഞു കൊടുത്തത് ഭാര്യയെ മാത്രമല്ല…
ഒരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞു പെണ്‍കുഞ്ഞിന്റെ ജീവിതം കൂടിയാണ്….
എന്നിട്ട് അയാള്‍ ആ കുഞ്ഞിന്റെ ഭാവിയെ കുറിച്ചോര്‍ത്തു വേവലാതിപ്പെടുന്നു…
എന്തൊരു വിരോധാഭാസം..

അതേസമയം ബൈജു രാജു ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം തുടരുകയാണ് പൊലീസ്. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജു രാജു(40) ആണ് കായംകുളത്തെ ലോഡ്ജില്‍ ജീവനൊടുക്കിയത്. യുവാവ് മരിക്കുന്നതിന് മുമ്പ് ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലെ വാസ്തവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. യുവാവിന്റെ ഭാര്യയായ ഇലന്തൂര്‍ സ്വദേശിനി ന്യൂസിലാന്‍ഡിലേക്ക് തിരികെപോയതായാണ് പൊലീസ് പറയുന്നത്. ബൈജുവിന്റെ വീട്ടുകാരുടെയും ഭാര്യവീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി. കേസില്‍ അന്വേഷണം നടന്നുവരികയാണ്. ഇതുവരെ ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല, പൊലീസ് പറഞ്ഞു.