മുത്തശ്ശിയുടെ ജന്മദിനത്തിൽ മകന്റെ ചിത്രം പങ്കുവെച്ച് സോനം കപൂർ

മകന്റെ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം സോനം കപൂർ തന്റെ മുത്തശ്ശി നിർമ്മൽ കപൂറിന്റെ ജന്മദിനത്തിൽ പങ്കെടുക്കവേയാണ് സോനം കപൂർ മകൻ വായുവിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.മുത്തിശ്ശിക്കൊപ്പമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.…

മകന്റെ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം സോനം കപൂർ തന്റെ മുത്തശ്ശി നിർമ്മൽ കപൂറിന്റെ ജന്മദിനത്തിൽ പങ്കെടുക്കവേയാണ് സോനം കപൂർ മകൻ വായുവിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.മുത്തിശ്ശിക്കൊപ്പമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിലാണ് സോനം കപൂറും ഭർത്താവ് ആനന്ദും മകനും ജന്മദിനത്തിന് എത്തിയിരിക്കുന്നത്. മുത്തശ്ശി കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രവും സോനം പങ്കുവെച്ചിട്ടുണ്ട്.എന്നാൽ മകന്റെ മുഖം ചിത്രങ്ങളിൽ ഒന്നും തന്നെ വ്യക്തമല്ല. മനപൂർവ്വം മുഖം വ്യക്തമാക്കത്തത് ആണെന്നാണ് ആരാധകർ പറയുന്നത്‌.

2018 ലാണ് സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത. 2020 ലാണ് ഇവർക്ക് മകൻ വായു ജനിക്കുന്നത്. കുഞ്ഞിന് വായു കപൂർ അഹൂജ എന്നാണ് ദമ്പതികൾ പേരിട്ടിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും പേര് ചേർക്കുകയും ചെയ്തിട്ടുണ്ട്.കുഞ്ഞിന്റെ ആദ്യമാസ വാർഷികത്തിലാണ് താരം പേര് വെളിപ്പെടുത്തിയത്