സിഗ്നലില്‍ നിര്‍ത്തിയിട്ടപ്പോള്‍ യുവതി തല കറങ്ങി കാറിനുള്ളില്‍ വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്- വീഡിയോ

നിരവധി അപകട വാര്‍ത്തകളാണ് എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. എന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവറുടെ കയ്യില്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അത്തരത്തില്‍ ഒരു വീഡിയോയാണ്…

നിരവധി അപകട വാര്‍ത്തകളാണ് എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. എന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവറുടെ കയ്യില്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അത്തരത്തില്‍ ഒരു വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വാഹനമോടിക്കുന്നതിനിടെ അബോധാവസ്ഥയിലായ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. വാഹനങ്ങള്‍ അമിതവേഗതയില്‍ വന്ന കോണ്‍ഗ്രസ് അവന്യൂവിലെ കാറിലാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സിഗ്നലില്‍ നിര്‍ത്തിയിട്ട കാര്‍ പതുക്കെ മുന്നോട്ടേക്ക് നീങ്ങുകയായിരുന്നു. ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീയുടെ സമയോചിതമായ ഇടപെടലാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കാറിന് എന്തോ പന്തികേട് തോന്നിയ സഹപ്രവര്‍ത്തകയാണ് പ്രശ്‌നം ആദ്യം ശ്രദ്ധിച്ചത്.

കാര്‍ ഓടിച്ചിരുന്ന യുവതി സ്റ്റിയറിങ്ങിന് മുകളില്‍ വീഴുകയായിരുന്നു. ഇതോടെ കാര്‍ മുന്നോട്ടേക്ക് നീങ്ങി. ഇതു കണ്ട സഹപ്രവര്‍ത്തക വേഗത്തില്‍ തന്റെ കാറില്‍ നിന്ന് ഇറങ്ങി മറ്റ് വാഹനങ്ങളുമായി ഇടിക്കാതിരിക്കാന്‍ കാര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. ആളുകളെ മനസ്സിലാക്കാന്‍ അവര്‍ കൈ വീശുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ എല്ലാവരും ഓടി ഈ കാര്‍ പിടിക്കാന്‍ ശ്രമിച്ചു. കാര്‍ നിര്‍ത്തിയ ശേഷം ചില്ലുകള്‍ തകര്‍ത്താണ് ഇവര്‍ യുവതിയെ രക്ഷിച്ചത്.

വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. ഭക്ഷണം കഴിക്കാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഗുളിക കഴിച്ചതാണ് തലകറക്കത്തിന് കാരണമെന്ന് യുവതി പിന്നീട് പറഞ്ഞു. റോഡിന് സമീപമുള്ള പമ്പില്‍ കാര്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു.