Connect with us

Hi, what are you looking for?

Film News

‘സര്‍കാരു വാരി പാട്ട’യിലെ കീര്‍ത്തിയുടേയും മഹേഷ് ബാബുവിന്റേയും തകര്‍പ്പന്‍ ഡാന്‍സ് ട്രെന്‍ഡിംഗില്‍

മഹേഷ് ബാബു നായകനായി എത്തുന്ന ആക്ഷന്‍ ചിത്രം ‘സര്‍കാരു വാരി പാട്ട’യിലെ പുതിയ പാട്ട് വൈറലാകുന്നു. ‘മാ മാ മഹേശാ’ എന്ന ഗാനമാണ് പുറത്തുവന്നത്. മഹേഷ് ബാബുവിന്റെയും ചിത്രത്തില്‍ നായികയായെത്തുന്ന കീര്‍ത്തി സുരേഷിന്റെയും തകര്‍പ്പന്‍ നൃത്തമാണ് പാട്ടിന്റെ മുഖ്യ ആകര്‍ഷണം. രണ്ടരക്കോടിയിലധികം പ്രേക്ഷകരെ വാരിക്കൂട്ടിയ പാട്ട് ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ഒന്‍പതാമതാണ്. ഗാനരംഗത്തിലെ ഇരുവരുടെയും വസ്ത്രധാരണം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍കാരു വാരി പാട്ട’. പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ‘സര്‍ക്കാരു വാരി പാട്ട’ നിര്‍മിക്കുന്നത്. സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എസ്.തമന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. കീര്‍ത്തി സുരേഷിന്റെ ഒന്‍പതാമത്തെ തെലുങ്ക് ചിത്രമാണ് സര്‍കാരു വാരി പാട്ട.

ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ എത്തിയ കീര്‍ത്തി സുരേഷിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. വൈറ്റ് സാരിയിലാണ് താരം എത്തിയത്. സിംപിള്‍ ആന്‍ഡ് ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

മഹേഷ് ബാബു, സംവിധായകന്‍ പരശുറാം ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭോല ശങ്കര്‍, ദസറ എന്നിവയാണ് നടിയുടെ തെലുങ്ക് പ്രൊജക്ടുകള്‍. മലയാളത്തില്‍ ‘വാശി’യാണ് കീര്‍ത്തിയുടെ പുതിയ സിനിമ. ടൊവിനോ തോമസ് നായകനാവുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പൂര്‍ത്തിയായത്.

You May Also Like