നിങ്ങള്‍ക്ക് അഭിനയിക്കാനറിയുമോ? പൃഥ്വിരാജിന്റെ ചിത്രത്തില്‍ അവസരമുണ്ട്

പൃഥ്വിരാജ് നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രമാണ് കാളിയാന്‍. മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. തെക്കന്‍…

പൃഥ്വിരാജ് നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രമാണ് കാളിയാന്‍. മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. തെക്കന്‍ പാട്ടുകളില്‍ നിന്നും ചരിത്രം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചരിത്ര കഥാപാത്രമായ ഇരവികുട്ടി പിള്ളയുടെ വലംകൈ ആയിരുന്നു കാളിയന്‍. ആ ചരിത്രത്തില്‍ നിന്നാണ് സിനിമയുടെ കഥ എത്തുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാളിയന്‍ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുക ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ശ്രദ്ധനേടുകയാണ്. പൃഥ്വിരാജിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നതിന് കാസ്റ്റിംഗ് കാള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ? എങ്കില്‍ കാളിയനൊപ്പം കൂടാം. ചരിത്രത്തിന്റെ ഭാഗമാകാം എന്നാണ് പോസ്റ്ററില്‍ പറയുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ളവര്‍ക്ക് മെയ് 19നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ക്ക് മെയ് 20നുമാണ് ഓഡീഷന്‍. കൊച്ചി വൈഎംസിഎ ഹാളില്‍ വച്ചാകും ഓഡീഷനെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ മോഷന്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. ശങ്കര്‍ എഹ്സാന്‍ ലലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്. സുജിത് വാസുദേവ് ആണ് ക്യാമറ. പ്രശസ്ത ബോളിവുഡ് സൗണ്ട് ഡിസൈനര്‍ ഷജിത് കൊയേരിയാണ് ‘കാളിയ’ന്റെ ശബ്ദസംവിധാനം നിര്‍വ്വഹിക്കുക.

തമിഴ് നടന്‍ സത്യരാജും ‘കാളിയ’നില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പൃഥിരാജ് ചിത്രമാണ് ‘കാളിയന്‍’. പൃഥിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാവും ‘കാളിയന്‍’. ജനഗണമനയാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.