ശരിക്കും മിന്നലടിച്ചോ? ടൊവിനോയുടെ പുതിയ വീഡിയോ കണ്ട് ആരാധകരുടെ കമന്റ്‌

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടന്‍ ടൊവിനോ തോമസിനെ. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിലൂടെ ടൊവിനോ സിനിമ പ്രേക്ഷകരുടെ സൂപ്പര്‍ ഹീറോയും ആയിക്കഴിഞ്ഞു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ടൊവിനോ. താരം പങ്കുവയ്ക്കുന്ന…

tovino-basket-ball-practice

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടന്‍ ടൊവിനോ തോമസിനെ. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിലൂടെ ടൊവിനോ സിനിമ പ്രേക്ഷകരുടെ സൂപ്പര്‍ ഹീറോയും ആയിക്കഴിഞ്ഞു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ടൊവിനോ. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധക ശ്രദ്ധ നേടുന്നതും. ഇപ്പോള്‍ ടൊവിനോ പങ്കുവച്ചിരിക്കുന്ന വീഡിയോയും അതിന് ആരാധകര്‍ നല്‍കുന്ന കമന്റുകളുമാണ് ശ്രദ്ധേയമാകുന്നത്.

ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. കളിക്കൂ, ആസ്വദിക്കൂ എന്നാണ് ടൊവിനോ വീഡിയോയ്ക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ വീഡിയോയ്ക്ക് താഴേ വരുന്ന കമന്റുകളാണ് രസകരം. അളിയന് ശരിക്കും മിന്നലടിച്ചോ ? എന്നാണ് പലരുടേയും ചോദ്യം. ഞാന്‍ ഓര്‍ത്തു ഏതോ വിദേശ കളിക്കാരന്‍ ആണെന്നാണ് ഒരാളുടെ കമന്റ്. ദുബായിലാണിപ്പോള്‍ ടൊവിനോ ഉള്ളത്. കീര്‍ത്തി സുരേഷ നായികയായെത്തുന്ന ‘വാശി’യാണ് താരത്തിന്റെ ഇനി പുറത്തുവരാനുള്ള ചിത്രം.

https://www.instagram.com/p/Cbrm3A0qdaJ/