വിവാഹത്തിന് താല്‍പര്യമില്ല, അഥവാ നടന്നാല്‍ അതൊരു പ്രണയ വിവാഹം ആയിരിക്കും: മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി

കഥാമൂല്യമുള്ള കഥാപാത്രങ്ങളുമായി മലയാളി മനസ്സുകളെ കീഴടക്കുകയാണ് ഐശ്വര്യ ലക്ഷ്മി. അഞ്ചുവര്‍ഷത്തെ സിനിമാ ജീവിതത്തിന് ഇടയില്‍ 17 സിനിമകളിലാണ് താരം കയ്യൊപ്പ് ചാര്‍ത്തിയത്. ‘പൊന്നിയില്‍ സെല്‍വന്‍’ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും ഭാമായ താരം ‘അര്‍ച്ചന 31…

കഥാമൂല്യമുള്ള കഥാപാത്രങ്ങളുമായി മലയാളി മനസ്സുകളെ കീഴടക്കുകയാണ് ഐശ്വര്യ ലക്ഷ്മി. അഞ്ചുവര്‍ഷത്തെ സിനിമാ ജീവിതത്തിന് ഇടയില്‍ 17 സിനിമകളിലാണ് താരം കയ്യൊപ്പ് ചാര്‍ത്തിയത്. ‘പൊന്നിയില്‍ സെല്‍വന്‍’ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും ഭാമായ താരം ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് തന്റെതായ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.

വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ്സ് തുറന്നത്.

എപ്പോഴാണ് ഐശ്വര്യയുടെ വിവാഹം എന്നായിരുന്നു ചോദ്യം. വിവാഹത്തിന് താല്‍പര്യമില്ലെന്ന് അച്ഛനോടും അമ്മയോടും മുന്‍പേ പറഞ്ഞിട്ടുണ്ട്. രണ്ടുപേരും അത് മനസ്സിലാക്കിയിട്ടുള്ളതിനാല്‍ വിവാഹത്തിന് നിര്‍ബന്ധിക്കാറില്ല. എപ്പോഴെങ്കിലും വിവാഹം നടന്നാല്‍ ഉറപ്പായും അത് പ്രണയ വിവാഹമായിരിക്കും, ഐശ്വര്യ പറയുന്നു.

‘കുമാരി’ ആണ് ഐശ്വര്യയുടെ വരാനിരിക്കുന്ന ചിത്രം. താരത്തിന്റെ തെലുങ്ക് ചിത്രം ഗോഡ് സേയും ഉടന്‍ പ്രദര്‍ശനം പ്രതീക്ഷിക്കുന്നുണ്ട്.