ഇനി വരുന്ന സിനിമകള്‍ മിന്നല്‍ മുരളി പോലെ ആകരുതെന്ന് നിര്‍ബന്ധമുണ്ട് ..! ടോവിനോ ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്..!

മിന്നല്‍ മുരളി എന്ന ഒരൊറ്റ സിനിമ കൊണ്ട് തന്നെ ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് ടോവിനോ തോമസ്. ഇതോടെ ഒരു നടന്‍ എന്ന രീതിയില്‍ തനിക്കുള്ള ഉത്തരവാദിത്വം കൂടിയിട്ടുണ്ടെന്നാണ്…

മിന്നല്‍ മുരളി എന്ന ഒരൊറ്റ സിനിമ കൊണ്ട് തന്നെ ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് ടോവിനോ തോമസ്. ഇതോടെ ഒരു നടന്‍ എന്ന രീതിയില്‍ തനിക്കുള്ള ഉത്തരവാദിത്വം കൂടിയിട്ടുണ്ടെന്നാണ് ടോവിനോ തോമസ് പറയുന്നത്. ”പണ്ട് എന്റെ സിനിമകള്‍ കണ്ടുകൊണ്ടിരുന്നത്ര ആളുകളല്ല ഇന്നെന്റെ സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്. ആ ഉത്തരവാദിത്വം ഞാനെന്ന നടന്റെ ആഗ്രഹങ്ങളെയോ അഭിനയത്തെയോ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.” എന്നാണ് ടോവിനോ പറയുന്നത്.

അതേസമയം, പ്രേക്ഷകന്‍ ഇനി കാണുന്ന തന്റെ സിനിമ ഒരിക്കലും ‘മിന്നല്‍ മുരളി’പോലെ ഒന്ന് ആകരുത് എന്ന് ആഗ്രഹിച്ചിരുന്നുവെന്നും സ്റ്റീരിയോ ടെപ്പ് ആകരുതെന്ന് എന്ന് നിര്‍ബന്ധമുണ്ടെന്നും ടോവിനോ പറയുന്നു.

മിന്നല്‍ മുരളിക്ക് ശേഷം വീണ്ടും അത്തരം സിനിമകള്‍ തന്നെ ചെയ്താല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്ന് ഇല്ല. പലതരം സിനിമകള്‍ ചെയ്യാനും അഭിനേതാവ് എന്നനിലയില്‍ എന്റെ കൂടുതല്‍ കഴിവുകളെ കണ്ടെത്താനും കഴിഞ്ഞാലാണ് നടനെന്നനിലയില്‍ എനിക്ക് വളരാനാകുക.

അത്തരമൊരു ശ്രമമായിരുന്നു ‘നാരദന്‍’ എന്നും താരം പറയുന്നു. ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു നാരദന്‍. അതിലൊരു മാധ്യമ പ്രവര്‍ത്തകന്റ വേഷത്തില്‍ ടോവിനോ എത്തിയിരുന്നു. അതേസമയം, തന്റെ ഉള്ളിലെ നടനിലെ ഏറ്റവും ബെസ്റ്റിനെ പുറത്തെടുക്കുന്ന സംവിധായകനാണ് ആഷിഖ് അബു എന്ന ടോവിനോ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്, അത് ആ സിനിമയില്‍ വ്യക്തമായിരുന്നു എന്നാണ് ആരാധകരും പറയുന്നത്.