Connect with us

Hi, what are you looking for?

Film News

കേരളത്തില്‍ സാധ്യമല്ല..! എന്നാല്‍ തമിഴ്‌നാട്ടില്‍ നടക്കും..!!- ദുല്‍ഖര്‍ സല്‍മാന്‍

കുറുപ്പ് എന്ന സിനിമ ഇറങ്ങിയതോടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലേയും മിന്നും താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. അഭിനയത്തില്‍ മാത്രമല്ല സിനിമാ രംഗത്തെ മറ്റ് മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍ സിനിമകള്‍ ചെയ്തു എങ്കിലും ഒരു നടന്‍ എന്ന നിലയില്‍ താന്‍ ഇനിയും ഉയരാനുണ്ട് എന്നാണ് ദുല്‍ഖര്‍ സ്വയം വിലയിരുത്തുന്നത്.

ഹേസ് സിനാമിക എന്ന തമിഴ് ചിത്രമാണ് നടന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതേസമയം, ഒരു സെലിബ്രിറ്റി ആയതില്‍ തന്റെ സ്വകാര്യത നഷ്ടപ്പെടുന്നതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍. പുറത്ത് സമയം ചിലവഴിക്കുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരിക്കുന്നതാണ് സന്തോഷം തരുന്ന കാര്യമെന്ന് ദുല്‍ഖര്‍ പറഞ്ഞു.
പബ്ലിക്ക് സ്‌പേസിലേക്ക് ഇറങ്ങുമ്പോള്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കാതിരുന്നാല്‍ വളരെ നല്ലത്, എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്.

കേരളത്തില്‍ അത് സാധ്യമല്ല പക്ഷെ തമിഴ്‌നാട്ടില്‍ അത് കുറച്ചുകൂടി സാധ്യമാണ്” എന്നാണ് ദുല്‍ഖര്‍ വ്യക്തമാക്കുന്നത്. അതേസമയം, തന്റെ ഏറ്റവും പുതിയ ചിത്രമായ ഹേസ് സിനാമികയെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്… ബൃന്ദ മാസ്റ്ററുടെ കൂടെ ഒരു സിനിമയില്‍ ജോലി ചെയ്തപ്പോള്‍ വളരെ നല്ല അനുഭവങ്ങളാണ് തനിക്ക് ഉണ്ടായത്.

ചിത്രത്തിന്റെ ചിത്രീകരണം ഒരു കുടുംബം പോലെയായിരുന്നു ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദാരിയും ആയിരുന്നു നായികമാരായി ചിത്രത്തില്‍ എത്തിയത്.

 

You May Also Like