Film News

വാര്‍ത്താ അവതാരകനായി ടോവിനോ തോമസ്..!! ഇതെപ്പോ സംഭവിച്ചു എന്ന് ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ നടനാണ് ടോവിനോ തോമസ്. ഒരുപാട് ആരാധകരാണ് താരത്തിന് ഉള്ളത്. ടോവിനോ ഒരു സൂപ്പര്‍ ഹീറോ ആയി എത്തിയ സിനിമയായിരുന്നു ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രം. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത സിനിമ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോഴിതാ മിന്നല്‍ മുരളിയില്‍ നിന്നും ഒരു വാര്‍ത്താ അവതാരകന്റെ വേഷത്തിലേക്കാണ് തന്റെ അടുത്ത സിനിമയില്‍ ടോവിനോ തോമസ് എത്തുന്നത്. താരത്തിന്റെ പുതിയ സിനിമയുടെ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ആഷിക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ നാരദനിലാണ് ടോവിനോ തോമസ് വാര്‍ത്താ അവതാരകനായി എത്തുന്നത്.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ചിത്രമൊരുക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഉണ്ണി ആര്‍ ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തില്‍ വിവിധ ഗെറ്റപ്പിലാണ് ടോവിനോ എത്തുന്നത്. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് സൂചന. ഏതാണ്ട് രണ്ടര മിനിറ്റ് ആണ് ട്രെയിലറിന് ദൈര്‍ഘ്യം. ആഷിഖ് അബുവും ടോവിനോയും ഒരുമിക്കുന്ന ചിത്രത്തിന് ആരാധകര്‍ വളരെ പ്രതീക്ഷ നല്‍കുന്നുണ്ട്. ജനുവരി 27 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. അന്ന ബെന്നാണ് ചിത്രത്തിലെ നായിക കഥാപാത്രം ആയി എത്തുന്നത്. ഷറഫുദ്ദീന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ വര്‍ഷം ജനുവരിയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

Trending

To Top