ബിഗ്ബോസ് തങ്കുവിന്റെ കഞ്ഞികുടി മുട്ടിച്ചോ? സത്യം പുറത്തായി..!!

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വളരെ സ്വീകാര്യത ലഭിച്ച ഷോയാണ് ബിഗ്‌ബോസ്. സീസണിന്റെ നാലാം ഭാഗം എത്തുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഷോയുടെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആരെല്ലാമാകും ഇത്തവണ മത്സരിക്കാന്‍ എത്തുന്നത് എന്ന് അറിയാനും…

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വളരെ സ്വീകാര്യത ലഭിച്ച ഷോയാണ് ബിഗ്‌ബോസ്. സീസണിന്റെ നാലാം ഭാഗം എത്തുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഷോയുടെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആരെല്ലാമാകും ഇത്തവണ മത്സരിക്കാന്‍ എത്തുന്നത് എന്ന് അറിയാനും പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്. സിനിമാ സീരിയല്‍ തുടങ്ങി പല മേഖലകളില്‍ നിന്നുമുള്ള പലരുടേയും പേരുകള്‍ ലിസ്റ്റില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ ഉയരുന്നുണ്ട് എന്നാല്‍ ഇതിന്റെ എല്ലാം ഔദ്യോഗികമായ വിവരം ഷോ തുടങ്ങുമ്പോള്‍ മാത്രമേ അറിയാന്‍ സാധിക്കൂ.

അതിനിടെ ഇപ്പോള്‍ ഷോയില്‍ വരുന്നെന്ന് വാര്‍ത്ത പ്രചരിച്ചതോടെ പ്രേക്ഷകരുടെ പ്രിയ താരം തങ്കച്ചന്‍ ആപ്പിലായിരിക്കുകയാണ്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തന്റെ കരിയറിനെ പോലും ബാധിക്കുന്നതായും തങ്കച്ചന്‍ പറയുന്നു. ഇത്തവണ ആരാധകരുടെ തങ്കു ബിഗ് ബോസിലുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഇപ്പോഴിതാ താന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ഭാഗമാകില്ലെന്ന് വ്യക്തമാക്കി കൊണ്ട് എത്തിയിരിക്കുകയാണ് തങ്കച്ചന്‍ വിതുര. താനും മത്സരാര്‍ത്ഥിയായി എത്തുന്നു എന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി..

ഇന്‍സ്റ്റഗ്രാമിലെ ലൈവ് വീഡിയോയിലൂടെയായിരുന്നു തങ്കച്ചന്‍ വിതുരയുടെ പ്രതികരണം… തങ്കുവിന്റെ വാക്കുകളിലേക്ക്…കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിഗ് ബോസ് ഷോയുടെ പ്രഖ്യാപനം വരുന്നത് മുതല്‍ തന്നെ മത്സരാര്‍ത്ഥിയായി എന്റെ പേരും ഉയര്‍ന്നു വരും. ഞാന്‍ അതിനെ കാര്യമായി എടുത്തിരുന്നില്ല. ബിഗ് ബോസ് ടീമും എന്നെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല. പക്ഷെ ഇത്തവണ അത് എന്റെ കരിയറിനെ തന്നെ ബാധിച്ചു തുടങ്ങി.

ഒരുപാട് പേരാണ് എന്റെ ടീമിനെ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിച്ചത്. ഈ കിംവദന്തികള്‍ മൂലും ചിലര്‍ എന്റെ ഷോകള്‍ ക്യാന്‍സല്‍ ചെയ്യുക വരെ ചെയ്തു” എന്നാണ് തങ്കച്ചന്‍ പറയുന്നത്. അതേസമയം, മാര്‍ച്ച് 27 മുതലാണ് ഷോയുടെ സംപ്രേക്ഷണം ആരംഭിക്കുക. ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരിക എന്നറിയാനായി ആരാധകര്‍ കാത്തിരിക്കുകയാണ്‌.