Connect with us

Hi, what are you looking for?

Film News

മകള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ ചിലവിട്ട് പേര്‍ളിയും ശ്രീനിഷും..!! പിറന്നാള്‍ ആഘോഷം പൊടിപൊടിച്ചു..!!

പ്രമുഖ ചാനല്‍ സംഘടിപ്പിച്ച ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയാണ് പേര്‍ളിയുടേയും ശ്രീനിഷിന്റേയും ജീവിതത്തില്‍ വഴിത്തിരിവായത്. പ്രണയം പരിപാടിയില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയുള്ള ഗെയിം ആണെന്നാണ് അന്ന് പലരും കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇതിനെല്ലാമുള്ള മറുപടി ഇപ്പോഴത്തെ വിവാഹ ജീവിതത്തിലൂടെ ഇവര്‍ കൊടുക്കുകയാണ്. അവതാരികയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് പേര്‍ളി.. സീരിയല്‍ നടനാണ് ശ്രീനിഷ്. ഇരുവര്‍ക്കും ഒരു മകളും ഉണ്ട് നില.

അച്ഛനേയും അമ്മയേയും പോലെ തന്നെ നില ബേബിക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ കുഞ്ഞു നിലായുടെ ഒന്നാം പിറന്നാളിന്റെ വിശഷങ്ങളും ഫോട്ടോകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ലക്ഷങ്ങള്‍ മുടക്കി നടത്തിയ ആഘോഷത്തിന്റെ വിശേഷങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. പ്രത്യേകമായ രീതിയിലുള്ള ബാഗ്രൗണ്ട് തീമും വസ്ത്രങ്ങളും മറ്റുമാണ് പിറന്നാളിനായി ഒരുക്കിയിരുന്നത്.

ഇതുവരെ കണ്ട താരപുത്രിമാരുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു തീമിലാണ് ഈ കുഞ്ഞു ഫാമിലി എത്തിയിരിക്കുന്നത്. ചിത്രങ്ങളും പിറന്നാള്‍ ദിനത്തിന്റെ വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. എന്നാല്‍ പിറന്നാള്‍ ദിനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പേര്‍ളി ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തതിന്റെ നിരാശയിലാണ് ആരാധകര്‍.

പേര്‍ളിയ്ക്ക് സ്വന്തമായുള്ള യൂട്യൂബ് ചാനലിലും വീഡിയോ വരുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും. തന്റെയും കുടുംബത്തിന്റേയും എല്ലാ വിശേഷങ്ങളും അറിയിച്ച് പേര്‍ളി സോഷ്യ്ല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നിലേക്ക് എത്താറുണ്ട്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ കുടുംബത്തിന്റെ വിശേഷങ്ങള്‍ സ്വീകരിക്കാറ്.

https://www.instagram.com/reel/CbWtGqrJ14N/?utm_source=ig_web_copy_link

You May Also Like