Film News

ദീപവും അതില്‍ തെളിയുന്ന പ്രകാശവും മനസിന് ഒരു ഉണർവാണെന്ന് ഉമ നായർ, കൂടെയുള്ള ആളെ തിരക്കി സോഷ്യൽ മീഡിയ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് ഉമാ നായർ, സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് ഉമ നായര്‍. . ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഉമ നായര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. വാനമ്ബാടി സീരിയലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്.  ഇന്ദുലേഖ ആരംഭിച്ചതിന് ശേഷം ചേച്ചിയമ്മ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിലെല്ലാം താരം അറിയപ്പെടുന്നത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഉമാ നായർ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്,

. ‘ ദീപവും അതില്‍ തെളിയുന്ന പ്രകാശവും മനസിന് ഒരു ഉണര്‍വ്വ് ആണ്, അത് അമ്ബലത്തില്‍ കൂടി ആണെങ്കില്‍ ഇരട്ടി സന്തോഷം’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രം ഉമാ പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ ചേച്ചിയമ്മയുടെ കൂടെയുളളത് ആരാണെന്ന് ചോദിച്ച്‌ ആരാധകര്‍ എത്തിയിരുന്നു. ഇതിന് മറുപടിയായി എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ഹരി പി നായരാണ് ഒപ്പമുളളതെന്ന് ഉമാ നായര്‍ കുറിച്ചു.മുന്‍പ് കളപ്പുരക്കല്‍ സഹോദരങ്ങള്‍ അന്നും ഇന്നും എന്ന ക്യാപ്ഷനില്‍ ഉമാ നായര്‍ പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇന്ദുലേഖയിലെ സഹതാരങ്ങള്‍ക്കൊപ്പമുളള ഫോട്ടോയാണ് അന്ന് നടി പങ്കുവെച്ചത്.

അടുത്തിടെ രാക്കുയില്‍ എന്ന സീരിയലിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മുകുന്ദനാണ് പരമ്പരയില്‍ നടിക്കൊപ്പം പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.‌ വാനമ്പാടിയിലെ നിര്‍മ്മലേടത്തിയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഉമാ നായര്‍. ജനപ്രിയ പരമ്പരയിലെ കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വാനമ്പാടിക്ക് പിന്നാലെ പൂക്കാലം വരവായി എന്ന പരമ്പരയിലൂടെയും ഉമാ നായര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. സഹനടിയായും വില്ലത്തിയായുമൊക്കെ മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി. അടുത്തിടെയാണ് ഉമാ നായര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഇന്ദുലേഖ എന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. സൂര്യാ ടിവിയില്‍ തുടങ്ങിയ പരമ്പരയില്‍ ചേച്ചിയമ്മയായിട്ടാണ് നടി എത്തുന്നത്.

Trending

To Top