Film News

ഉമാ നായർക്ക് ഇത്രയും വലിയ മകളോ, കണ്ടാൽ പറയില്ല, തന്റെ മകളെ പരിചയപ്പെടുത്തി പ്രേക്ഷകരുടെ ചേച്ചിയമ്മ

വാനമ്പാടിയിലെ നിര്‍മ്മലേടത്തിയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഉമാ നായര്‍. ജനപ്രിയ പരമ്പരയിലെ കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാനമ്പാടിക്ക് പിന്നാലെ പൂക്കാലം വരവായി എന്ന പരമ്പരയിലൂടെയും ഉമാ നായര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. സഹനടിയായും വില്ലത്തിയായുമൊക്കെ മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി. അടുത്തിടെയാണ് ഉമാ നായര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഇന്ദുലേഖ എന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. സൂര്യാ ടിവിയില്‍ തുടങ്ങിയ പരമ്പരയില്‍ ചേച്ചിയമ്മയായിട്ടാണ് നടി എത്തുന്നത്.

നായികാ നായകന്‍ ഫെയിം മാളവിക കൃഷ്ണദാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പര അടുത്തിടെയാണ് അമ്പത് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയത്. ഇന്ദുലേഖ സെറ്റില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെച്ച് ഉമാ നായര്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഗൗരി എന്ന മൂന്ന് അനിയന്മാരുടെ ചേച്ചിയമ്മ കഥാപാത്രത്തെയാണ് നടി സീരിയലില്‍ അവതരിപ്പിക്കുന്നത്. ഇന്ദുലേഖ ആരംഭിച്ചതിന് ശേഷം ചേച്ചിയമ്മ എന്ന പേരിലാണ് ഉമാ നായര്‍ സമൂഹ മാധ്യമങ്ങളിലെല്ലാം അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ തന്റെ ഉമാ നായരുടെ പോസ്റ്റുകൾ എല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ മകൾ ഗൗരിയും അടുത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. അമ്മയെ പോലെയുണ്ട് മകൾ എന്നാണ് ആരാധകരുടെ വാദം. കണ്ടാൽ സഹോദരിമാർ ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. താരത്തിന് ഇത്രയും വലിയ മകളുള്ള കാര്യം അതിശയത്തോടെയാണ് ആരാധകർ ഉൾക്കൊള്ളുന്നത്. ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടിയും താരം നൽകുന്നുണ്ട്. അമ്മയും മകളും ഉള്ള ചിത്രത്തിന് വലിയ സ്വീകാര്യതയാണ് കിട്ടിയിട്ടുള്ളത്.അടുത്തിടെ രാക്കുയില്‍ എന്ന സീരിയലിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മുകുന്ദനാണ് പരമ്പരയില്‍ നടിക്കൊപ്പം പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്

Trending

To Top