മോഹന്‍ലാല്‍ ആറാടി… അടുത്തത് മമ്മൂട്ടിയെ വെച്ചൊരു മാസ് സിനിമയെന്ന് ബി. ഉണ്ണികൃഷ്ണന്‍..!!

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ആറാട്ട്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമ തീയറ്ററുകളില്‍ എത്തിയത്. ആരാധകര്‍ക്ക് ഒരു ആറാട്ടിന് പോയ പ്രതീതിയാണ് സിനിമ കണ്ടിറങ്ങിയപ്പോള്‍ ലഭിച്ചത്. സിനിമ…

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ആറാട്ട്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമ തീയറ്ററുകളില്‍ എത്തിയത്. ആരാധകര്‍ക്ക് ഒരു ആറാട്ടിന് പോയ പ്രതീതിയാണ് സിനിമ കണ്ടിറങ്ങിയപ്പോള്‍ ലഭിച്ചത്. സിനിമ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ വെച്ച് ആറാട്ട് ചെയ്ത കഴിഞ്ഞ ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ വെച്ച് മറ്റൊരു മാസ്സ് പടം ആലോചിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്.ഒരു സമകാലീന വിഷയം സംസാരിക്കുന്ന മാസ് ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന്‍ പറയുന്നത്. കഥ ഇതിനോടകം തന്നെ മമ്മൂട്ടിയുടെ മുന്നില്‍ അവതരിപ്പിച്ചെന്നും അദ്ദേഹത്തിന് ഇഷ്ടമായെന്നും സംവിധായകന്‍ അറിയിച്ചു. പുതിയ സിനിമയെ കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത് ഇങ്ങനെ…

”ഞാന്‍ അടുത്ത സിനിമ മമ്മൂട്ടിയുമായാണ് ആലോചിക്കുന്നത്. ആ സിനിമയും ഉദയകൃഷ്ണയാണ് എഴുതുന്നത്. മാസ് എന്ന വിളിക്കാവുന്ന സിനിമയാണ്. പക്ഷെ ഫണ്‍ എലമെന്റ്സ് കുറച്ച് കുറവാണ്. ഗൗരവമുള്ളൊരു സമകാലീന വിഷയമുണ്ട് സിനിമയില്‍. അത് നമുക്ക് എല്ലാവര്‍ക്കുമറിയാവുന്ന വിഷയമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട് ജീവിച്ച് ഇരിക്കുന്നൊരാളില്‍ നിന്നുമെല്ലാം ക്യു എടുത്തിട്ടാണ് നമ്മള്‍ ആ ഒരു സിനിമ ചെയ്യുന്നത്.

അത്തരത്തില്‍ ഒരു സ്‌ക്രീന്‍ പ്ലേ ഉദയന്‍ ഇതുവരെ എഴുതിയിട്ടില്ല. ഉദയനെ സംബന്ധിച്ച് ഇത് പുതിയൊരു അനുഭവമാണ്. മമ്മൂക്കയായി ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിന് ഐഡിയ ഇഷ്ടപ്പെട്ടു. പക്ഷെ നമുക്ക് ഇനി ഈ തിരക്കുകള്‍ കഴിഞ്ഞ് അതിന്റെ സ്‌ക്രീന്‍ പ്ലേ ഒന്നുകൂടി ഉറപ്പിക്കാനുണ്ട്. അതിന് ശേഷം വീണ്ടും മമ്മൂക്കയെ കാണാം എന്ന തീരുമാനത്തിലാണ്.”