ഷൈന്‍ ടോം ചാക്കോയുടെ വടി കുട്ടി മമ്മൂട്ടി!!! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഷൈന്‍ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഷിഫാസ് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വടി കുട്ടി മമ്മൂട്ടി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഏറെ വ്യത്യസ്തമായ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക്…

ഷൈന്‍ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഷിഫാസ് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വടി കുട്ടി മമ്മൂട്ടി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഏറെ വ്യത്യസ്തമായ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്ത് വരും. കൊച്ചി ഹോളിഡേ ഇന്നില്‍ നടന്ന താര സമ്പന്നമായ ചടങ്ങളിലാണ് ചിത്രം ലോഞ്ച് ചെയ്തത്.

എലമെന്റസ് ഓഫ് സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വടി കുട്ടി മമ്മൂട്ടി’ ഇഷ്‌ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് രചന നിര്‍വഹിക്കുന്നത്. സംവിധായകരായ മാര്‍ത്താണ്ടനും അജയ് വാസുദേവും നിര്‍മ്മാതാക്കളായി എത്തുകയാണ്ചിത്രത്തിലൂടെ.

എം ശ്രീരാജ് എകെഡിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍. സിനിമയിലേക്ക് ഒരുപാട് കഴിവുള്ള പ്രതിഭകളെ കൈ പിടിച്ചു കൊണ്ട് വന്ന ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് എലമെന്റ്‌സ് ഓഫ് സിനിമ.

കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ഹരീശ്രീ അശോകന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തില്‍ അഭിനയിക്കാനായുള്ള കുട്ടികളുടെ കാസ്റ്റിംഗ് കാളും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

അഭിലാഷ് ശങ്കറാണ് ചിത്രത്തിന്റെചായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. സംഗീതം ബിജിപാല്‍, വരികള്‍ രാജീവ് ആലുങ്കല്‍. കോസ്റ്റും ഡിസൈന്‍ മഞ്ജുഷ രാധാകൃഷ്ണന്‍, മേക്ക് അപ് രഞ്ജിത് മണലിപറമ്പില്‍, ആര്‍ട്ട് സുജിത് രാഘവ്, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, കളറിസ്റ്റ് ജോബിഷ് ലാല്‍ ജോടന്‍, എഡിറ്റ് ഓഡ്ഡ് ക്രോവ് സ്റ്റുഡിയോസ്, ക്രീയേറ്റീവ് സപ്പോര്‍ട്ട് റഫീഖ് ഇബ്രാഹിം, ചീഫ് അസോസിയേറ്റ് ഫൈസല്‍ കുട്ടി, അസോസിയേറ്റ് ഡയറക്ടര്‍ നാഫി നസീര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ജിനു പി കെ, ഡിസൈന്‍ എസ് കെ ഡി, മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.