Connect with us

Hi, what are you looking for?

Film News

പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ…; ചർച്ചയായി തമന്നയുടെ വാക്കുകൾ

തെന്നിന്ത്യൻ കച്ചവട സിനിമകളിലെ തന്റെ കഥാപാത്രങ്ങളുമായി ഒരു കണക്ഷനും തോന്നാറില്ലെന്ന് തുറന്ന് പറഞ്ഞു നടി തമന്ന. ചിലതിന്റെ തീവ്രത കുറയ്ക്കാൻ സംവിധായകരോട് പറഞ്ഞിട്ടുണ്ട്. പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തമന്ന പറഞ്ഞു. തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെക്കുറിച്ച് ഫിലിംഫെയർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് തമന്ന ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇതിനെ കുറിച്ച് വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. താൻ ബോളിവുഡിൽ അത്രത്തോളം വിജയിച്ച നായികയല്ലെന്നും തമന്ന അഭിമുഖത്തിൽ പറയുന്നുണ്ട്. ബോളിവുഡ് കരിയറിൽ അത്ര വിജയിക്കാൻ സാധിച്ചിട്ടില്ല. രുപാട് പേരുടെ സംഭാവനയാണ് സിനിമ എന്നതിനാൽ അത് തന്റെ മാത്രം പരാജയമായി കാണുന്നില്ല. വിജയ പരാജയങ്ങളിൽ നിന്ന് അൽപ്പം അകന്നു നിൽക്കുകയാണ്.

ഒന്നിനെയും ഞാൻ അത്ര കാര്യമായി എടുക്കാറില്ലെന്നും തമന്ന കൂട്ടിച്ചേർത്തു. ആഗ്രി സാച്ച് എന്ന വെബ് സീരീസിലാണ് തമന്ന അവസാനമായി അഭിനയിച്ചത്. അരമനെ 4 എന്ന സുന്ദർ സി ചിത്രത്തിലും പ്രധാന വേഷത്തിൽ തമന്ന എത്തുന്നുണ്ട്. കൂടാതെ മലയാളത്തിൽ അരുൺ ​ഗോപിയുടെ ദിലീപ് നായകനാകുന്ന ബാന്ദ്ര, ഹിന്ദി ചിത്രമായ വേദ എന്നിവയാണ് തമന്നയുടേതായി റിലീസിനൊരുങ്ങുന്നത്.

You May Also Like