Connect with us

Hi, what are you looking for?

Film News

ബിജു മേനോന്റെ പിറന്നാളിനോട് അനുബന്ധിച്ചു ‘ഗരുഡന്റെ’ പുതിയ പോസ്റ്റർ 

ബിജു മേനോനും, സുരേഷ് ഗോപിയും പ്രധാന കഥാപത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ഗരുഡൻ, ബിജു മേനോന്റെ പിറന്നാളിനോട് അനുബന്ധിച്ചു ഗരുഡന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് . മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മിഥുൻ മനുവേൽ തോമസിന്റെ കഥയ്ക്ക് അരുൺ വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തത്.

ചിത്രത്തിൽ സുരേഷ് ഗോപി കേരളാ പോലിസിന്റെ കമന്റായ ഹരീഷ് മാധവൻ ആയാണ് എത്തുന്നത്, നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് ബിജു മേനോൻ എത്തുന്നത്, അഞ്ചാം പാതിരാ എന്ന ചിത്രത്തിന് ശേഷം മിഥുന്റെ അടുത്ത ചിത്രമാണ് ഗരുഡൻ. കുടുംബസ്ഥനായ നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ ആണ് ചിത്രത്തിന്റെ പ്രമേയം.

ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രം ഹൈദരാബാദിലും, കൊച്ചിയിലുമാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ എന്നി താരങ്ങളെ കൂടാതെ ദിലീഷ് പോത്തൻ, സിദ്ദിഖ്, അഭിരാമി, ജഗദീഷ്, ദിവ്യ പിള്ള, ബാലാജി ശർമ്മ, മേജർ രവി, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വൻ താരനിരകൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

 

You May Also Like