ഇന്ത്യയിലെ തന്നെ പ്രശസ്തനായ പ്ലാസ്റ്റിക് സര്‍ജന്‍ അവളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി തയ്യാറായതാണ്, എന്നാൽ പഴയ സര്‍ജറിയുടെ ഡോക്യുമെന്റ്‌സ് കിട്ടില്ലെന്നായതോടെ ആ പ്രതീക്ഷയും മങ്ങി

ലിംഗ മാറ്റ ശാസ്ത്രക്രിയയിലെ പിഴവ് മൂലം നരക യാദന അനുഭവനിച്ചാണ് അനന്യ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയത്, തനിക്ക് സംഭവിച്ചത് ഈ ലോകം അറിയുവാൻ അനന്യ ശ്രമിച്ചു, പലരോടും വിളിച്ചു പറഞ്ഞു, സഹായത്തിനു കൈനീട്ടി…

ലിംഗ മാറ്റ ശാസ്ത്രക്രിയയിലെ പിഴവ് മൂലം നരക യാദന അനുഭവനിച്ചാണ് അനന്യ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയത്, തനിക്ക് സംഭവിച്ചത് ഈ ലോകം അറിയുവാൻ അനന്യ ശ്രമിച്ചു, പലരോടും വിളിച്ചു പറഞ്ഞു, സഹായത്തിനു കൈനീട്ടി എന്നാൽ അനന്യക്ക് അവസാനം മരണം തന്നെ തിരഞ്ഞെടുക്കേണ്ടി വന്നു, അനന്യക്ക് നീതി നേടികൊടുക്കുവാൻ ഉള്ള പരിശ്രമത്തിലാണ് അനന്യയുടെ സുഹൃത്തുക്കളും വേണ്ടപെട്ടവരും, ഇപ്പോൾ അനന്യയെ കുറിച്ച് സുഹൃത്ത് വൈഗ സുബ്രമണ്യം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്, താന്‍ ചതിക്കപ്പെട്ടു, നീതി നിഷേധിക്കപ്പെട്ടു എന്നൊക്കെ ആയിരംവട്ടം ഈ ലോകത്തോട് വിളിച്ചു പറഞ്ഞതാണ് ആ പാവം. ആരും ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല പലവട്ടം പരിഹസിക്കുകയും ചെയ്തു.

ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ, എന്തിനീ പണിക്ക് പോയി എന്ന് പരിഹാസച്ചിരിയോടെ ചോദിച്ചവരും ഏറെ എന്നാണ് വൈഗ പറയുന്നത്, വെറുമൊരു ചികിത്സാ പിഴവ് എന്നു പറഞ്ഞ് അവര്‍ക്ക് കയ്യൊഴിയാം. പക്ഷേ അവള്‍ അനുഭവിച്ച വേദനയറിയണോ? ചെറുകുടലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്‌തോടു കൂടി ഫിക്‌സ് ചെയ്യുന്നത്. അവിടെയാണ് പിഴവ് സംഭവിച്ചതും. ആ സര്‍ജറി പരാജയമായിരുന്നുവെന്നു മാത്രമല്ല അവിടുന്നങ്ങോട്ട് അവള്‍ വേദന തിന്നാന്‍ തുടങ്ങി. വജൈനയില്‍ നിന്നും മ്യൂക്കസ് തുടര്‍ച്ചയായി ഒഴുകാന്‍ തുടങ്ങി.

ദിവസം എട്ട് പാഡ് വരെ അവള്‍ക്ക് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ഒന്ന് ഇരിക്കാന്‍ പോലും പറ്റില്ല. മൂത്രം ഒഴിക്കുമ്പോള്‍ പോലും കൊല്ലുന്ന വേദനയായിരുന്നുവെന്ന് അവളെന്നോട് പറഞ്ഞിട്ടുണ്ട്. മൂത്രം സ്പ്രേ ചെയ്തതു പോലെ മാത്രം പുറത്തേക്കു പോകും. ആ സമയങ്ങളിലൊക്കെ അവള്‍ വേദനകൊണ്ട് അലറിവിളിക്കും. ഇന്ത്യയിലെ തന്നെ പ്രശസ്തനായ പ്ലാസ്റ്റിക് സര്‍ജന്‍ അവളുടെ പ്രശ്‌നം പരിഹരിച്ച് തുടര്‍ സര്‍ജറി ചെയ്യാം എന്ന് അറിയിച്ചതാണ്.

അവളെ സഹായിക്കുന്നതിനായി വലിയ ചെലവു വരുന്ന സര്‍ജറിക്കു വേണ്ടിയുള്ള ക്രൗഡ് ഫണ്ടിംഗും നടത്തിയുരുന്നു. പക്ഷേ അവിടെയും പഴയ സര്‍ജറി വിലങ്ങു തടിയായി. എന്നാണ് വൈഗ പറയുന്നത്, അവൾക്ക് ചെയ്ത പഴയ സർജറിയുടെ ഡോക്യൂമെന്റസ് കിട്ടാതെ വീണ്ടും സർജറി ചെയ്യാൻ കഴിയില്ല എന്ന് ഡോക്ടർ അവളോട് പറഞ്ഞു, നരക യാദന അനുഭവിച്ചാണ് അവൾ മരണപ്പെട്ടത്, അവൾക്ക് നീതി ലഭിക്കണം എന്നാണ് വൈഗ പറയുന്നത്.