Connect with us

Hi, what are you looking for?

Film News

പ്രായം മുന്നോട്ടു പോകുകയാണ്  നിങ്ങൾക്ക്  കുഞങ്ങൾ വേണ്ടേ! ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി, രൺവീറും, ദീപികയും 

ബോളിവുഡിൽ പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് രൺവീർ സിങും, ദീപിക പദുകോണും, വിവാഹം കഴിഞ്ഞു ഇരുവരും ഇന്നും സിനിമയിൽ സജീവമാണ്, നിരവധി ആരാധകരാണ് ഈ താരദമ്പതികൾക്ക് ഉള്ളത്, ഇപ്പോൾ  കോഫി വിത്ത് കരൺ ജോഹർ എന്ന ഷോയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയതാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധേയം ആകുന്നത്, ഇരുവരും വിവാഹം കഴിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു ഇതുവരെയും കുട്ടികൾ ആയിട്ടില്ല

താരദമ്പതികളോടെ ഇപ്പോൾ ആരാധകരുടെ ചോദ്യവും ഇത് തന്നെയാണ്, നിങ്ങൾക്ക് പ്രായം മുന്നോട്ട് പോകുകയാണ്, കുഞ്ഞുങ്ങൾ ഒന്നും വേണ്ടയോ , ഇരുവർക്കും 40 വയസ്സ് പ്രായത്തിനോട് അടുക്കുന്നുണ്ട് എന്നാൽ ഇതുവരെയും കുഞങ്ങൾ ആയില്ല, എന്നാൽ ആരാധകരുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് താര ദമ്പതികൾ, കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ട്, അങ്ങനെ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ, എന്നാൽ അതിനെ കുറിച്ച് കൃത്യമായ ഉത്തരം പറയാൻ കഴിയില്ല എന്നും ദീപിക പറയുന്നു.

ഈ അടുത്തിടക്ക് ദീപിക രൺവീറിനെ കുറിച്ച് സോഷ്യൽ മീഡിയിൽ കുറിച്ച കുറിപ്പും വൈറൽ ആയിരുന്നു, രൺവീർ തനിക്ക് എല്ലാം പങ്കുവയ്ക്കാൻ കഴിയുന്ന ഒരു നല്ല സുഹൃത്താണ്.എന്നായിരുന്നു നടി കുറിച്ചത് , ദീപികയുടെ വിഷമഘട്ടങ്ങളിൽ എല്ലാം തന്നെ ഭർത്താവ് രൺവീർ കൂടെ ഉണ്ട്, ഇപ്പോൾ ദീപിക ബോളിവുഡിലെ സൂപ്പർനായികമാരിൽ പ്രധാനിയാണ്.

 

 

 

You May Also Like