മത്സ്യ കന്യകയായി വീണ നന്ദ കുമാര്‍; മനോഹരമായ ചിത്രം വൈറലാകുന്നു

ആസിഫ് അലി നായകനായെത്തിയ കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് വീണ നന്ദ കുമാര്‍. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ‘ഭീഷ്മ പര്‍വ്വ’ത്തിലും വീണ തന്റേതായ മികവ് പുലര്‍ത്തി.…

ആസിഫ് അലി നായകനായെത്തിയ കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് വീണ നന്ദ കുമാര്‍. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ‘ഭീഷ്മ പര്‍വ്വ’ത്തിലും വീണ തന്റേതായ മികവ് പുലര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. മത്സ്യ കന്യകയെ പോലെയാണ് ചിത്രത്തില്‍ വീണ. വഫാരയാണ് അതിമനോഹരമായ ഈ ചിത്രം പകര്‍ത്തിയത്. സ്‌റ്റൈലിങ്: അസാനിയ നസ്‌റിന്‍, മേക്കപ്പ് ഹെയര്‍: ഉണ്ണി പി എസ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കോഴിപ്പോര്, ലവ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് വീണയുടെ മറ്റു ചിത്രങ്ങള്‍. 2017ല്‍ കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. പിന്നീട് തോഡ്ര എന്ന തമിഴ് ചിത്രത്തിലും വീണ അഭിനയിച്ചു. 2019ല്‍ ഇറങ്ങിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രമാണ് വീണയ്ക്ക് ബ്രേക്ക് ആയത്. ദിലീപ്- റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥന്‍’ ആണ് വീണയുടെ പുതിയ ചിത്രം.