നീരജും സിദ്ധിഖും ചിമ്പുവിന്റെ ചിത്രത്തില്‍; ‘വെന്ത് തനിന്തത് കാട്’ ട്രെയിലര്‍

ചിമ്പു- ഗൗതം മേനോന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘വെന്ത് തനിന്തത് കാട്’ ട്രെയിലര്‍ പുറത്തുവിട്ടു. ‘വിണൈതാണ്ടി വരുവായ’, ‘അച്ചം എന്‍പത് മടമയ്യടാ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എ.ആര്‍. റഹ്‌മാന്റെ ഗാനത്തിന്റെ…

ചിമ്പു- ഗൗതം മേനോന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘വെന്ത് തനിന്തത് കാട്’ ട്രെയിലര്‍ പുറത്തുവിട്ടു. ‘വിണൈതാണ്ടി വരുവായ’, ‘അച്ചം എന്‍പത് മടമയ്യടാ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എ.ആര്‍. റഹ്‌മാന്റെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ അതിഗംഭീരമായ ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായിറങ്ങുന്ന സിനിമയുടെ ആദ്യഭാഗത്തിന്റെ ട്രെയിലറാണ് പുറത്തുവിട്ടത്. രണ്ടാം ഭാഗം വരുന്നുണ്ട് എന്ന സൂചനയും ട്രെയിലറിലുണ്ട്..

നടന്‍ സിദ്ദീഖ് ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. നീരജ് മാധവും മുഴുനീള വേഷത്തിലെത്തുന്നുണ്ട്. രാധിക ശരത്കുമാര്‍ ആണ് മറ്റൊരു പ്രധാനതാരം. ജയമോഹന്റേതാണ് തിരക്കഥ. സംഗീതം എ. ആര്‍. റഹ്‌മാന്‍. ഈ മാസം 15-ന് വെന്ത് തനിന്തത് കാട് തിയറ്ററുകളിലെത്തും.