എല്ലാവരും വിമര്‍ശിക്കുമ്പോള്‍ ദിലീപിന്റെ പേരെടുത്തു പറഞ്ഞ് വിനീത്: സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്തനായി വിനീത് ശ്രീനിവാസന്‍: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ

നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ സിനിമാ ലോകവും നടന്‍ ദിലീപിനെയും ഭാര്യയും നടിയുമായ കാവ്യയെയും വിമര്‍ശിക്കുമ്പോള്‍ ദിലീപിനെക്കുറിച്ച് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പോസിറ്റീവായി സംസാരിക്കുന്നതുകണ്ട് മൂക്കത്ത് വിരല്‍വെച്ച് വിമര്‍ശകര്‍. എല്ലാവരും വിമര്‍ശിക്കുമ്പോള്‍…

നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ സിനിമാ ലോകവും നടന്‍ ദിലീപിനെയും ഭാര്യയും നടിയുമായ കാവ്യയെയും വിമര്‍ശിക്കുമ്പോള്‍ ദിലീപിനെക്കുറിച്ച് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പോസിറ്റീവായി സംസാരിക്കുന്നതുകണ്ട് മൂക്കത്ത് വിരല്‍വെച്ച് വിമര്‍ശകര്‍. എല്ലാവരും വിമര്‍ശിക്കുമ്പോള്‍ വിനീത് ദിലീപിനെ പിന്തുണയ്ക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. എന്നാല്‍ നടന്ന കാര്യങ്ങള്‍ അതേപോലെ പറയുന്നതിനും നല്ലതിനെ നല്ലത് എന്ന രീതിയില്‍ അംഗീകരിക്കുന്നതിനെയും വിമര്‍ശിക്കേണ്ട കാര്യമെന്താണെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറയുമ്പോഴാണ് വിനീത് ദിലീപിനെക്കുറിച്ച് പ്രതിപാതിച്ചത്. ഗായകനായി നടനായി, 30 വയസ്സ് കഴിഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹം. പക്ഷേ ഒരു നല്ല കഥകിട്ടി. ദിലീപേട്ടന്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായി. അങ്ങനെ 26-ാം വയസ്സില്‍ താന്‍ സിനിമ സംവിധാനം ചെയ്യുകയായിരുന്നുവെന്ന് അഭിമുഖത്തില്‍ വിനീത് പറയുന്നു. 2010ലാണ് വിനീത് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രം നിര്‍മ്മിച്ചത് ദിലീപ് ആയിരുന്നു.

നടിയെ ആക്രമിച്ച കേസ് സിനിമാ ലോകത്തും മാധ്യമ രംഗത്തും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ദിലീപിനെ പരിചയമുണ്ടെന്നു പറയുന്നതുപോലും മാനക്കേടായി കരുതുന്ന സിനിമാ പ്രവര്‍ത്തകരുടെ ഇടയിലാണ് വിനീത് വ്യത്യസ്തനാകുന്നത്. ദിലീപില്‍ നിന്നും ഗുണങ്ങള്‍ ഏറെ ഉണ്ടായിട്ടുള്ള പലരും അടുത്തകാലത്തായി അദ്ദേഹത്തിന്റെ പേര് പൊതു ഇടങ്ങളില്‍ മനപ്പൂര്‍വ്വം വിഴുങ്ങുകയാണ് പതിവ്. വെറുതെ എന്തിനാ സ്വന്തം ഇമേജ് നഷ്ടപ്പെടുത്തുന്നത് എന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്.

എന്നാല്‍ തന്നെ വിശ്വസിച്ച് ആദ്യ സിനിമയില്‍ പണം മുടക്കാന്‍ തയ്യാറായ ദിലീപിനെ പതിവ് ശൈലിയില്‍ ഏട്ടന്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്യാന്‍ വിനീത് കാണിച്ച മനസ്സിനെ അംഗീകരിക്കുക തന്നെ വേണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.

അതേസമയം, നടിയെ ആക്രമിച്ച കേസ് മറ്റ് ദിശകളിലേയ്ക്ക് കൂടി മാറി സഞ്ചരിക്കുകയാണെന്നും സൂചനയുണ്ട്. അന്വേഷണ സംഘത്തിന് എതിരെ ദിലീപ് തുറന്ന നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ സൂചന നല്‍കി അന്വേഷണ സംഘത്തിന് എതിരെ ദിലീപിന്റെ അഭിഭാഷകന്‍ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് അടക്കം ചോരുന്നതിനെയും, സമൂഹത്തിന് മുന്നില്‍ കുറ്റാരോപിതനെയും അഭിഭാഷകരെയും മറ്റ് ബന്ധപ്പെട്ടവരെയും അപമാനപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.