Connect with us

Hi, what are you looking for?

Film News

നടന്‍ ഒറ്റാല്‍ വാസുദേവന്‍ അന്തരിച്ചു; ‘എന്റെ വെല്യപ്പച്ചായിക്ക് വിട’യെന്ന് ജയരാജ്

ottal-vasudevan-passess-away

ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ഒറ്റാല്‍ വാസുദേവന്‍ അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. രക്തസമ്മര്‍ദം വര്‍ധിച്ചതിനെത്തുടര്‍ന്നായിരുന്നു അന്ത്യം. രക്തസമ്മര്‍ദം ഉയര്‍ന്ന് ഗുരുതരാവസ്ഥയിലായ വാസുദേവനെ കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ‘ഒറ്റാല്‍’ എന്ന ചിത്രത്തില്‍ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് വാസുദേവന്‍ അവതരിപ്പിച്ചത്.

വേമ്പനാട്ട് കായലില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന വാസുദേവനെ യാദൃച്ഛികമായാണ് ജയരാജ് കാണുന്നത്. തുടര്‍ന്ന് തന്റെ സിനിമയിലേക്ക് വാസുദേവനെ ക്ഷണിക്കുകയായിരുന്നു. കെ. മോഹന്‍, വിനോദ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ‘ഒറ്റാലി’ന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഒറ്റാല്‍ എന്ന ചിത്രത്തിനുപുറമേ ഭയാനകം, കാറ്റിലൊരു പായ് കപ്പല്‍ മാ മുതലായ ഷോര്‍ട്ട്ഫിലിമുകളിലും വാസുദേവന്‍ അഭിനയിച്ചിട്ടുണ്ട്.

വാസുദേവന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ജയരാജ് രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ‘എന്റെ വെല്യപ്പച്ചായിക്ക് വിട’ എന്നാണ് ജയരാജ് കുറിച്ചത്. നിരവധി പേരാണ് ജയരാജിന്റെ പോസ്റ്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കമന്റുകളിടുന്നത്.

You May Also Like