Film News

ചെണ്ടമേളത്തിനൊപ്പം മനോഹരമായി വയലിൻ വായിച്ച് പെൺകുട്ടി; വീഡിയോ വൈറലാവുന്നു

Published by
AISHUAISWARYA

സമൂഹമാധ്യമങ്ങൾ സജീവമായതോടെ വളരെ പെട്ടന്നാണ് വാർത്തകൾ എല്ലാവരിലേക്കും എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് സാധാരണക്കാരായ ആളുകൾ പോലും അവരുടെ കഴിവുകളിലൂടെ ശ്രദ്ധനേടിയത്. അതിനാൽ തന്നെ പെട്ടന്ന് റിച്ച് ലഭിക്കാനുള്ള മാർഗമാണ് സോഷ്യൽ മീഡിയ ഇപ്പോഴിതാ, അത്തരത്തിൽ ഒരു വൈറൽ കാഴ്ച ശ്രദ്ധനേടുകയാണ് സമൂഹമാധ്യമങ്ങളിൽ

കേരളത്തിലെ ഒരു ക്ഷേത്രോത്സവത്തിൽ കാഴ്ചയാണ് ഇത് എന്നത് മലയാളികളെയും ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്.ഒരു പെൺകുട്ടി ശ്രുതിമധുരമായി വയലിൻ വായിക്കുന്നതിന്റെ വിഡിയോയാണ് ഓൺലൈനിൽ വൈറലായിരിക്കുകയാണ്. ഒരു ക്ഷേത്രോത്സവത്തിൽ ചെണ്ടമേളത്തിനൊപ്പം മധുരമായി വയലിൻ വായിക്കുകയാണ് പെൺകുട്ടി. തമിഴ് പാട്ടിനൊപ്പമാണ് വയലിൻ വായനയും ചെണ്ടമേളവും.

വൈറലായ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത് സെബിച്ചൻ (സെബി മാത്യു) എന്ന ആളാണ് ഇപ്പോൾ . വിഡിയോയിൽ ചെണ്ടമേളം സമന്വയിപ്പിച്ച് വയലിൻ വായിക്കുന്നത് കാണാം കഴിയും. ക്ഷേത്രോത്സവത്തിനിടെ ആര്യക്കര ബ്രദേഴ്സ് ഗ്രൂപ്പ് അവതരിപ്പിച്ച ചെണ്ട-വയലിൻ ഫ്യൂഷനാണ് ഈ വിഡിയോയിലുള്ളത്. വീഡിയോയ്ക്ക് താളെ നിരവധി കമന്റുകളും എത്തിയിട്ടുണ്ട്. വളെ മനോഹരമായിരിക്കുന്നുവെന്നും സൂപ്പർ ആയിട്ടുണ്ട് എന്നൊക്കെയാണ് കമന്റുകൾ.