Connect with us

Hi, what are you looking for?

Film News

ദിലീപിന് ദിലീപിന്റെ ലൈഫ്, എനിക്ക് എന്റെ ലൈഫ്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മലയാള നടന്മാരിൽ ഒരാൾ ആണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നടനായും നിർമ്മാതാവ് ആയും എല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. നൂറിലധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ദിലീപ് ചിത്രങ്ങൾക്ക് കുടുംബ പ്രേക്ഷകർ തിയേറ്ററിൽ ഇടിച്ച് കയറുന്ന സമയം ഉണ്ടായിരുന്നു. ഇന്നും ഓർത്ത് ചിരിക്കാൻ പറ്റിയ നിരവധി മലയാള സിനിമകൾ ആണ് ദിലീപ് എന്ന നടൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. മീശ മാധവൻ, പറക്കും തളിക, കല്യാണ രാമൻ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങൾ എല്ലാം ഇതിന് ഉദാഹരണം ആണ്. ഇന്നും ദിലീപ് ചിത്രങ്ങൾ ടി വി യിൽ വരുമ്പോൾ ഒരു ആവർത്തന വിരസതയും കൂടാതെ പ്രേക്ഷകർ സിനിമകൾകാണാറുണ്ട് എന്നതാണ് ശ്രദ്ധേയം.

ദിലീപിന്റെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മീശ മാധവൻ. കാവ്യ മാധവൻ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു. വലിയ താര നിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രം വലിയ ഹിറ്റ് ആയി എന്ന് മാത്രമല്ല, അത് വരെ ഉണ്ടായിരുന്ന സകല റെക്കോർഡുകളും തിരുത്തി കുറിച്ച് കൊണ്ടാണ് പ്രദർശനത്തിന് എത്തിയത്. ബോക്സ് ഓഫീസിൽ വലിയ വിജയമായ ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റ് ആയിരുന്നു. രഞ്ചൻ പ്രമോദ് ആയിരുന്നു ചിത്രത്തിനെ തിരക്കഥാകൃത്ത്. ഇപ്പോഴിത ഷൂട്ടിങ് സമയത്ത് ദിലീപുമായി ഉണ്ടായ വാക്ക് തർക്കത്തെ കുറിച്ച് തുറന്ന് പറയുകയാണ് മീശമാധവന്റെ തിരിക്കഥകൃത്ത് ആയ രഞ്ചൻ പ്രമോദ്.

താരത്തിന്റെ വാക്കുകൾഇങ്ങനെ , മീശമാധവൻ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാനും ദിലീപുമായി ചെറിയ വാക്ക് തർക്കം ഉണ്ടായി. അത്യാവശ്യം നല്ല രീതിയിൽ തന്നെയുള്ള വഴക്ക് ആയിരുന്നു അത്. അത് കഴിഞ്ഞപ്പോൾ ദിലീപ് എന്നോട് പറഞ്ഞു ഇരുപതാം നൂറ്റാണ്ട് സിനിമ കഴിഞ്ഞതിന് ശേഷം എസ്.എന്‍ സ്വാമിയും മോഹന്‍ലാലും ഒന്നിച്ച് 12 വര്‍ഷത്തിന് ശേഷവും സിനിമ ഉണ്ടായിട്ടില്ല, അത് ഓര്‍ത്തോ എന്ന്. എന്നാൽ ഇതൊക്കെ ശരിക്കും മനസ്സിൽ വെച്ച് പറയുന്നതല്ല. അപ്പോഴത്തെ ഒരു ഇമോഷണലിന്റെ പുറത്ത് പറയുന്നതാണ്. ദിലീപിന് ദിലീപിന്റെ ലൈഫ്, എനിക്ക് എന്റെ ലൈഫ്. ആരും ആർക്കു വേണ്ടിയും വിട്ട് വീഴ്ച നടത്തില്ല. അതാണ് സിനിമ എന്നുമാണ് രഞ്ചൻ പ്രമോദ് പറയുന്നത്.

You May Also Like