അടുത്ത കാലത്തൊന്നും ഇത്രേം വെറുപ്പിച്ച ഒരു പടം കണ്ടിട്ടില്ല

കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും പ്രധാന കഥാപാത്രാങ്ങളാക്കി നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘എന്താടാ സജി’. നിവേദ തോമസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ജയസൂര്യ നായകനാകുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പുണ്യാളനായിട്ടാണ്…

കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും പ്രധാന കഥാപാത്രാങ്ങളാക്കി നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘എന്താടാ സജി’. നിവേദ തോമസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ജയസൂര്യ നായകനാകുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പുണ്യാളനായിട്ടാണ് എത്തുന്നത്.

ഈസ്റ്റർ റിലീസായി എത്തിയ സിനിമയെ കുറിച്ച് മൂവിഗ്രൂപ്പിൽ എത്തിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സത്യം പറഞ്ഞാൽ അടുത്ത കാലത്തൊന്നും ഇത്രേം വെറുപ്പിച്ച ഒരു പടം കണ്ടിട്ടില്ല എന്നാണ് വിഷ്ണു മോഹൻ പറയുന്നത്. ഏറ്റവും വെറുപ്പീര് കുഞ്ചാക്കോ ബോബന്റെ പുണ്യാളൻ കഥാപാത്രം തന്നെ. ബാലരമ നിലവാരം ഇല്ലാത്ത കഥയും കഥാപാത്രങ്ങളുമാണെന്നും വിഷ്ണു മോഹൻ പറയുന്നു.


ഒരു മണിക്കൂർ കാത്തു നിന്ന് പൂക്കാലത്തിന് ആളില്ലാതെ ഷോ ക്യാൻസൽ ആയതു കൊണ്ട് കാണാൻ കേറിയ പടം.
സത്യം പറഞ്ഞാൽ അടുത്ത കാലത്തൊന്നും ഇത്രേം വെറുപ്പിച്ച ഒരു പടം കണ്ടിട്ടില്ല.
ഏറ്റവും വെറുപ്പീര് കുഞ്ചാക്കോ ബോബന്റെ പുണ്യാളൻ കഥാപാത്രം തന്നെ.
അസ്ഥാനത്തുള്ള വളിപ്പീര് കോമഡികളും ബാലരമ നിലവാരം ഇല്ലാത്ത കഥയും കഥാപാത്രങ്ങളും. ജയസൂര്യയെ ഒക്കെ എവിടുന്നോ നിർബന്ധിച്ച് പിടിച്ചു കൊണ്ട് വന്ന് അഭിനയിപ്പിച്ച പോലെ തോന്നി. പള്ളിയേയും പട്ടക്കാരേയും പുണ്യാളനേയും ഒക്കെ നന്നായി ഊക്കിയ ഫീൽ ആയിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ ഒക്കെ ഒന്നും നോക്കാതെ എന്തിന് ഇതിലൊക്കെ വയ്ക്കുന്നു എന്ന് ഒരു പിടിയും ഇല്ല. ചാക്കോച്ചനും ജയസുര്യയും ഒക്കെ ഇടയ്ക്കിടക്ക് ഇങ്ങനെ ഓരോന്നിൽ തല വയ്ക്കുന്നോണ്ട് അത് പുത്തരിയല്ല.

മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിൻറെ ഛായാഗ്രഹണം ജിത്തു ദാമോദർ ആണ്.രതീഷ് രാജ് എഡിറ്റിംഗ് നിർവിക്കുന്നു.വില്യം ഫ്രാൻസിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് എന്താടാ സജി