‘മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കും’ നിർമ്മാതാവിനെതിരെ പരാതിയുമായി നടി

പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖര്‍ജി നിര്‍മ്മാതാവിനെതിരെ പരാതിയുമായി രംഗത്ത് .’ഷിബ്പൂര്‍’ എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവിനും സുഹൃത്തുക്കള്‍ക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന് നടി സ്വസ്തിക മുഖര്‍ജി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.…

പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖര്‍ജി നിര്‍മ്മാതാവിനെതിരെ പരാതിയുമായി രംഗത്ത് .’ഷിബ്പൂര്‍’ എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവിനും സുഹൃത്തുക്കള്‍ക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന് നടി സ്വസ്തിക മുഖര്‍ജി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്

സഹനിര്‍മ്മാതാവും കൂട്ടാളികളും ഭീഷണിപ്പെടുത്തുന്ന മെയിലുകളില്‍ അയച്ചെന്നും ലൈംഗികമായി അവര്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും ഇതിന് വഴങ്ങാത്ത് പക്ഷം സ്വസ്തിക മുഖര്‍ജിയുടെ മോര്‍ഫ് ചെയ്ത ”നഗ്‌നചിത്രങ്ങള്‍” അശ്ലീല വെബ്സൈറ്റുകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഒരു മാസമായി പ്രൊഡക്ഷന്‍ ഹൗസിന്റെ പങ്കാളികളിലൊരാള്‍ തന്നെയും തന്റെ മാനേജരെയും ഭീഷണിപ്പെടുത്തുകയും ഇമെയില്‍ വഴി വധഭീഷണി മുഴക്കുകയും ചെയ്തു.ഷിബ്പൂര്‍’ എന്ന ചിത്രത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ച് നിര്‍മ്മാതാവ് നിരന്തരം വ്യാജ പ്രചാരണം നടത്തുന്നുവെന്നും സിനിമയുടെ പ്രമോഷനുകളില്‍ പങ്കെടുക്കണം എന്ന് കരാറില്‍ ഇല്ലെന്നും. അതിന് വേണ്ട പ്രതിഫലം തന്നിരുന്നില്ലെന്നും നടി പറഞ്ഞു..ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തനിക്കെതിരെ ഭീഷണി ഉണ്ടായതെന്നും സ്വസ്തിക മുഖര്‍ജി പറയുന്നു