‘കാമുകിപ്പാട്ടുമായി’ വിഷ്ണു ഉണ്ണികൃഷ്ണന്‍; സബാഷ് ചന്ദ്രബോസിലെ വീഡിയോ ഗാനം റിലീസ് ചെയ്ത് ദുല്‍ഖര്‍

ദേശീയ അവാര്‍ഡ് ജേതാവായ വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ‘സബാഷ് ചന്ദ്രബോസ് ‘എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന പുതിയ ചിത്രത്തിലെ സൂരജ് സന്തോഷ് ആലപിച്ച ‘കാമുകിപ്പാട്ട്’…

ദേശീയ അവാര്‍ഡ് ജേതാവായ വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ‘സബാഷ് ചന്ദ്രബോസ് ‘എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന പുതിയ ചിത്രത്തിലെ സൂരജ് സന്തോഷ് ആലപിച്ച ‘കാമുകിപ്പാട്ട്’ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് ചെയ്തത്. ശ്രീനാഥ് ശിവശങ്കരനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വി സി അഭിലാഷ് തന്നെയാണ്.

സ്‌നേഹ പലിയേരിയാണ് ചിത്രത്തിലെ നായിക. എണ്‍പതുകളില്‍ കേരളത്തില്‍ നടന്ന ഒരു കഥയാണ് ‘സബാഷ് ചന്ദ്രബോസ്’. ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ടീസറും, ലിറിക്കല്‍ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. സജിത്ത് പുരുഷന്‍ ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ്: സ്റ്റീഫന്‍ മാത്യു. ആര്‍ട്ട്: സാബുറാം, മിക്‌സിങ്ങ്: ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡി ഐ: സൃക് വാര്യര്‍, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കോരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷന്‍: ഡ്രാഗണ്‍ ജെറോഷ്.