ഹരി വൈരവന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് വിഷ്ണു വിശാല്‍!! മകളുടെ മുഴുവന്‍ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് താരം

അന്തരിച്ച നടന്‍ ഹരി വൈരവന്റെ കുടുംബത്തിന് കൈത്താങ്ങായി നടന്‍ വിഷ്ണു വിശാല്‍. രണ്ട് ദിവസം മുമ്പാണ് ഹരി വൈരവന്റെ അപ്രതീക്ഷിത വിയോഗം. 2009 -ല്‍ പുറത്തിറങ്ങിയ വെണ്ണിലാ കബഡി കൂഴു എന്ന ചിത്രത്തിലൂടെയാണ് ഹരി…

അന്തരിച്ച നടന്‍ ഹരി വൈരവന്റെ കുടുംബത്തിന് കൈത്താങ്ങായി നടന്‍ വിഷ്ണു വിശാല്‍. രണ്ട് ദിവസം മുമ്പാണ് ഹരി വൈരവന്റെ അപ്രതീക്ഷിത വിയോഗം. 2009 -ല്‍ പുറത്തിറങ്ങിയ വെണ്ണിലാ കബഡി കൂഴു എന്ന ചിത്രത്തിലൂടെയാണ് ഹരി ശ്രദ്ധേയനായത്. കുറേ നാളുകളായി ചികിത്സയിലിരിക്കെയാണ് താരത്തിന്റെ വിയോഗം.

താരത്തിന്റെ വിയോഗത്തോടെ പ്രതിസന്ധിയിലായ അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് വിഷ്ണു വിശാല്‍. വൈരവന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് വിഷ്ണു അറിയിച്ചു.

വൈരവന്റെ രണ്ട് വയസുള്ള മകളുടെ ഭാവിയിലെ മുഴുവന്‍ വിദ്യാഭ്യാസച്ചെലവും വിശാല്‍ ഏറ്റെടുത്തു. പുതിയ ചിത്രമായ ഗാട്ടാ ഗുസ്തിയുടെ പ്രചരണത്തിനിടെയാണ് വിശാലിന്റെ വെളിപ്പെടുത്തല്‍.

വൈരവനുമായി നല്ല അടുപ്പം കാത്തുസൂക്ഷിച്ചിരുന്നയാളാണ് വിശാല്‍. കഴിഞ്ഞ ആറുമാസമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കഴിയുന്ന സഹായമെല്ലാം ചെയ്തിട്ടുണ്ടായിരുന്നു. അതൊന്നും ആരെയും അറിയിച്ചിട്ടില്ല.

ഇനിയങ്ങോട്ടും എന്ത് സഹായവും ചെയ്ത് തരാമെന്നും മകളുടെ പഠനത്തിന്റെ എല്ലാ ചെലവും താന്‍ വഹിച്ചോളാമെന്നും ഹരിയുടെ ഭാര്യ കവിതയോട് പറഞ്ഞിട്ടുണ്ട്. വൈരവന്‍ അവസാനമായി അയച്ച ശബ്ദസന്ദേശം ഇപ്പോഴും ഫോണിലുണ്ട്, കഴിഞ്ഞ ദിവസം വീണ്ടും അത് കേട്ടുവെന്നും താരം പറയുന്നു. വിഷ്ണു വിശാലിന്റേയും ആദ്യ ചിത്രം വെണ്ണിലാ കബഡി കൂഴു തന്നെയാണ്. അവിടുന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരുടെയും.