Local News

ആണ്‍ സുഹൃത്തിനൊപ്പം കണ്ട യുവതിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്- വീഡിയോ

ഒരു സ്ത്രീയെ ഒരു സംഘം പുരുഷന്മാര്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സുഹൃത്തുമായുള്ള ഭാര്യയുടെ അവിഹിത ബന്ധത്തില്‍ സംശയിച്ച ഭര്‍ത്താവും കൂട്ടരുമാണ് യുവതിയെ ക്രൂരമായി ഉപദ്രവിക്കുന്നത്.

സുഹൃത്തിനോടൊപ്പം പിടികൂടിയ ശേഷം അയാള്‍ അവളെ ആക്രമിക്കുകയും ഏഴ് മണിക്കൂറോളം മരത്തില്‍ കെട്ടിയിടുകയും ചെയ്തു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ജൂലൈ 29 നാണ് ക്രൂരമായ സംഭവം നടന്നത്. മണിക്കൂറുകളോളം അവളെ കെട്ടിയിടുക മാത്രമല്ല, വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവള്‍ സഹായത്തിനായി കരയുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രാജസ്ഥാന്‍ പോലീസ് ഡയറക്ടര്‍ ജനറലിനോട് സംഭവത്തില്‍ ഇടപെടണമെന്നും എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് കത്തയച്ചു. ഓരോ പ്രതിയെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇരയ്ക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കൂടാതെ, സ്ത്രീയുടെ സുരക്ഷയും സ്ത്രീക്ക് സുരക്ഷിതത്വവും ഉചിതമായ പുനരധിവാസവും ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Trending

To Top