Connect with us

Hi, what are you looking for?

Film News

എനിക്ക് ചാൻസ് കിട്ടാത്തത് എന്താണെന്നറിയില്ല! ഗ്യാപ്പ് എടുക്കുന്നതല്ല, മനഃപൂർവം ഒഴിവാക്കുന്നതാണ്, ധർമജൻ 

നിരവധി ഷോകളിലൂടെ സിനിമകളിൽ എത്തിയ നടൻ ആണ് ധർമജൻ ബോൾഗാട്ടി, എന്നാൽ സിനിമയിൽ താൻ ഗ്യാപ്പ് എടുക്കുന്നതല്ല എന്നും തന്നെ മനഃപൂർവം ഒഴിവാകുന്നതാണ് എന്നും നടൻ ഇപ്പോൾ തുറന്നു പറയുകയാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖ്ത്തിൽ. ഇപ്പോൾ സിനിമയിൽ ഒരുപാടു പേരുണ്ട് അതുകൊണ്ടു എങ്ങനെയും ഒരു നടൻ ഇല്ലെങ്കിൽ അതിനുപകരം മറ്റൊരു നടൻ ഉണ്ടാകും ധർമജൻ പറയുന്നു.

സിനിമയിൽ ഒരിടക്ക് ഒരു ഗ്യാപ്പ് ഉണ്ടായി അതെന്താണ് എന്ന് അവതാരകൻ ചോദിച്ചപ്പോൾ ആണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്, താൻ സിനിമയിൽ ഗ്യാപ്പ് എടുക്കുന്നതല്ല എന്നും തന്നെ സിനിമയിൽ നിന്നും മനഃപൂർവം ഒഴിവാക്കുന്നതാണെന്നും പറയുന്നു. താൻ ഒരിക്കലും ചാൻസ് ചോദിച്ചിട്ടില്ല അതുകൊണ്ടു ആകാം തനിക്കു ചാൻസ് കുറയുന്നതും ധർമജൻ പറയുന്നു.

ഒരു സമയത്തു കൊറോണ ആയിരുന്നു അതിൽ ഒരു ഗ്യാപ്പ് വന്നിട്ടുണ്ട്, തനിക്കു എന്താണ് ചാൻസ് ലഭിക്കാത്തത് എന്നറിയില്ല ,എന്നാൽ താൻ ആരോടും ചാൻസ് ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല അതുകൊണ്ടായിരിക്കും തനിക്കും ആരും ചാൻസ് തരാത്തത് , പഴയതുപോലെ അല്ല ഇപ്പോൾ സിനിമ മേഖല, ഇപ്പോൾ പകരക്കാർ ഒരുപാടു പേരുണ്ട് ,ഇപ്പോൾ സിനിമക്ക് അത്ര ആവശ്യമുണ്ടെങ്കിൽ മാത്രമേ അവർ വിളിക്കുകയുള്ളൂ, എല്ലാം ഒരു ബോണസാണ്.എനിക്ക് അതുകൊണ്ടു ആരോടും പരിഭവം ഇല്ല  ധർമജൻ പറയുന്നു,

 

You May Also Like