‘ഈ ശെയ്താന്റെ കണ്ണിൽ നിന്ന് അകന്ന് നിൽക്കൂ’, മാധവന്റെ വില്ലൻ ചിരിയിൽ ഞെട്ടി ബോളിവു‍ഡ്, ശെയ്താൻ പോസ്റ്റർ

ബോളിവുഡ് ചിത്രം ‘ശെയ്താന്റെ’ പോസ്റ്റർ പുറത്തുവിട്ടു. അജയ് ദേവ്ഗൺ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് മാധവനാണ്. മാധവന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളത്. നീല കണ്ണുകളുള്ള മാധവന്റെ രൗദ്ര…

ബോളിവുഡ് ചിത്രം ‘ശെയ്താന്റെ’ പോസ്റ്റർ പുറത്തുവിട്ടു. അജയ് ദേവ്ഗൺ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് മാധവനാണ്. മാധവന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളത്. നീല കണ്ണുകളുള്ള മാധവന്റെ രൗദ്ര ഭാവമാണ് ചിത്രത്തിലുള്ളത്. ‘ഈ ശെയ്താന്റെ കണ്ണിൽ നിന്ന് അകന്ന് നിൽക്കൂ’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അജയ് ദേവ്​ഗൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മാ‍ർച്ച് എട്ടിനാണ് ശെയ്താൻ തീയറ്ററിലെത്തുക.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

സൈക്കോളജിക്കൽ ത്രില്ല‍ർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശെയ്താൻ. ദേവ്‍ഗൺ ഫിലിംസിന്റെ ബാനറിൽ അജയ് ദേവ്‍ഗൺ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകർ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം അമിത് ത്രിവേദി നിർവഹിക്കുന്നു. ശെയ്താന്റെ ടീസ‍ർ നേരത്തെ പുറത്ത് വന്നിരുന്നു. ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യുടെ ഹിന്ദി റീമേക്കായ ഭോലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അജയ് ദേവ്​ഗൺ ചിത്രം. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് ഈ ചിത്രം കാഴ്ചവെച്ചത്.