ഫിലിം പിആർ ഓ മഞ്ജു ഗോപിനാഥിന്റെ വെബ്സൈറ്റ് സുരേഷ് ഗോപി ലോഞ്ച് ചെയ്തു

ലോക വനിതാ ദിനമായ ഇന്ന് മാർച്ച് 8ന് മലയാള സിനിമയിലെ ആദ്യ വനിതാ പി ആർ ഓ ആയ മഞ്ജു ഗോപിനാഥിന്റെ വെബ്സൈറ്റ് നടൻ സുരേഷ് ഗോപി തൃശൂരിൽ വച്ച് ലോഞ്ച് ചെയ്തു. 10…

ലോക വനിതാ ദിനമായ ഇന്ന് മാർച്ച് 8ന് മലയാള സിനിമയിലെ ആദ്യ വനിതാ പി ആർ ഓ ആയ മഞ്ജു ഗോപിനാഥിന്റെ വെബ്സൈറ്റ് നടൻ സുരേഷ് ഗോപി തൃശൂരിൽ വച്ച് ലോഞ്ച് ചെയ്തു. 10 വർഷമായായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മഞ്ജു.200 നടുത്തു സിനിമകളുടെ പ്രമോഷൻ വർക്കുകൾ ഇതിനോടകം മഞ്ജു ചെയ്തു.മികച്ച മാധ്യമപ്രവർത്തകയായും റേഡിയോ ജോക്കിയായും തിളങ്ങിയ പ്രവർത്തന പരിചയവും മഞ്ജുവിനുണ്ട്
മലയാള സിനിമയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ എന്ന പദവിയിൽ
ഒരു വനിതാരോഹണം ആദ്യമായ് സംഭവിച്ചപ്പോൾ, അത് ഈ പേരിനൊപ്പമായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ പി ആർ ഓ. മഞ്ജു ഗോപിനാഥ്.

കാലം കയ്യടിച്ച പല സിനിമകളുടെയും വിശേഷങ്ങൾ പ്രേക്ഷകർക്കായി നൽകി. മംഗളം,മാതൃഭൂമി എന്നീ പത്രങ്ങളിലെ സേവനത്തിന് ശേഷം കേരളത്തിൽ പ്രൈവറ്റ് എഫ് എം സ്റ്റേഷനുകൾ തുടക്കം കുറിച്ചപ്പോൾ മാതൃഭൂമിയുടെ എഫ് എം റേഡിയോ ആയ ക്ലബ് എഫ് എം റേഡിയോയിൽ ഏഴു വർഷത്തോളം റേഡിയോ ജോക്കിയായി ശ്രോതാക്കളുടെ മനം കവർന്നു. അതിനുശേഷം റിപ്പോർട്ടർ ചാനലിൽ എന്റർടൈൻമെന്റ് എഡിറ്ററായി ജോലി ചെയ്തു.
ഈ സമയങ്ങളിലെല്ലാം താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ധാരാളം അഭിമുഖങ്ങളും നടത്തുകയുണ്ടായി. പിന്നീട് തന്റെ തട്ടകം സിനിമ തന്നെ എന്ന് തിരിച്ചറിഞ്ഞ് സിനിമയിൽ തന്നെ സജീവമായി.
2014 ൽ മമ്മൂക്ക പ്രധാന വേഷത്തിൽ എത്തിയ മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു പി ആർ വർക്കിന്റെ തുടക്കം. കസബ എന്ന ചിത്രത്തിലൂടെ പി ആർ ഓ ആയി.ചെറിയ ചിത്രങ്ങൾ മുതൽ സൂപ്പർ താര ചിത്രങ്ങളുടെ പി ആർ ഒ എന്ന ടൈറ്റിലിനൊപ്പം സജീവമാണ് ഈ പേര്
മഞ്ജു ഗോപിനാഥ്. 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളിൽ ഭൂരിഭാഗത്തിന്റെയും പബ്ലിസിറ്റി വർക്ക് ചെയ്തത് മഞ്ജുവാണ്. ന്നാ താൻ കേസുകൊട്, 19 ആം നൂറ്റാണ്ട്,സൗദി വെള്ളക്ക, ഇലവീഴാപൂഞ്ചിറ,അപ്പൻ എന്നീ ചിത്രങ്ങളിൽ വിവിധ ക്യാറ്റഗറികളിലായി വിവിധ അവാർഡുകൾ.സുരേഷ് ഗോപിയുടെ ഹിറ്റ്‌ ചിത്രങ്ങൾ പാപ്പൻ, ഗരുഡൻ, മറ്റു
ഹിറ്റ് ചിത്രങ്ങളായ സലാർ, അജഗജാന്തരം, കടുവ, ജനഗണമന, ന്നാ താൻ കേസുകൊട്, രോമാഞ്ചം, മാളികപ്പുറം, 18 പ്ലസ്,തങ്കമണി, Exit
എന്നീ ചിത്രങ്ങളുടെയും പി ആർ ഓ ആയിരുന്നു. വരാനിരിക്കുന്ന ഒരു പിടി ചിത്രങ്ങൾ…. ബിജു മേനോൻ സുരാജ് വെഞ്ഞാറമൂട് ചിത്രം “നടന്ന സംഭവം”, “ഒരു പൊറാട്ട് നാടകം “, ലിറ്റിൽ ഹാർട്ട്സ്, തേരി മേരി,തുടങ്ങിയവ അവയിൽ ചിലതാണ്. മികച്ച പബ്ലിക് റിലേഷൻസിനുള്ള നിരവധി അവാർഡുകളുംമഞ്ജുവിന് ലഭിച്ചിട്ടുണ്ട്.